KeralaLatest News

പ്രധാനമന്ത്രിയുടെ ഫോട്ടോ പതിച്ച്‌ സാധുക്കളെ സഹായിച്ചുവന്ന വയോധികന്റെ ഓട്ടോറിക്ഷ അടിച്ചുതകര്‍ത്തു, യുവാവ് അറസ്റ്റിൽ

ഇരുകാലും തളര്‍ന്ന ശൂരനാട് സ്വദേശിയായ വൃദ്ധനെയും ഭാര്യയെയും കരുനാഗപ്പള്ളിയില്‍ ആശുപത്രിയില്‍ കാണിച്ച്‌ മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം.

ശാസ്താംകോട്ട: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ പതിച്ച്‌ സാധുക്കളെ സഹായിച്ചുവന്ന വ്യക്തിയുടെ ഓട്ടോറിക്ഷ യുവാവ് അടിച്ചുതകര്‍ത്തു. താമരയണ്ണന്‍ എന്നറിയപ്പെടുന്ന ശൂരനാട് വടക്ക് പടിഞ്ഞാറ്റം മുറികരോട്ടയ്യത്ത് വീട്ടില്‍ യശോധരന്റെ ഓട്ടോയാണ് അടിച്ചു തകര്‍ത്തത്. കഴിഞ്ഞ ദിവസം രാവിലെ 11.30ന് ചക്കുവള്ളി പുതിയകാവ് റോഡില്‍ തൊടിയൂര്‍ പാലത്തിന് പടിഞ്ഞാറ് സൈക്കിള്‍മുക്കിലാണ് സംഭവം.

ഇരുകാലും തളര്‍ന്ന ശൂരനാട് സ്വദേശിയായ വൃദ്ധനെയും ഭാര്യയെയും കരുനാഗപ്പള്ളിയില്‍ ആശുപത്രിയില്‍ കാണിച്ച്‌ മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം.സംഭവത്തില്‍ തൊടിയൂര്‍ ലക്ഷം വീട്ടില്‍ ഷാനവാസി(28)നെ കരുനാഗപ്പള്ളി പോലീസ് പിടികൂടി.മോദിയുടെ ഫോട്ടോ എടുത്തു മറ്റെടാ എന്ന് ആക്രോശിച്ചായിരുന്നു ഇത്. ഓട്ടോയുടെ മുന്നില്‍ മുകളില്‍ സ്ഥാപിച്ചിരുന്ന പ്രധാനമന്ത്രിയുടെ ചിത്രം അടിച്ചു തകര്‍ത്തു.

ഉഡുപ്പി-ചിക്കമംഗളൂരു എംപി ശോഭ കരന്തലജെക്ക് വിദേശത്തു നിന്നും വധഭീഷണി

മുന്നിലും പിന്നിലുമുള്ളഢ ക്രാഷ് ഗാഡും ഫിറ്റിങ്ങ്സും അടിച്ചു പൊട്ടിച്ചു. ഈ സമയംഓട്ടോയിലുണ്ടായിരുന്ന വൃദ്ധ ദമ്ബതികള്‍ ഭയന്ന് ഉച്ചത്തില്‍ നിലവിളിച്ചു.ഷാനവാസിനൊപ്പം 15 പേരും ഉണ്ടായിരുന്നുവെന്നും .ഓട്ടോറിക്ഷ കത്തിക്കാനായിരുന്നു ശ്രമമെന്നും യശോധരന്‍ പറഞ്ഞു. ബഹളം കേട്ട് ആളുകളെത്തിയതോടെയാണ് അക്രമിസംഘം പിന്തിരിഞ്ഞത്. യശോധരന്‍ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.

shortlink

Post Your Comments


Back to top button