കളമശേരി: ഇടപ്പള്ളി ബൈപ്പാസിലെ സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന മജീഷ് സ്വന്തം ഓട്ടോയിലായിരുന്നു പാതാളം ഇഎസ്‌ഐ ആശുപത്രിയില്‍ പ്രസവം കാത്തുകിടക്കുന്ന ഭാര്യയെ കാണാൻ പൊന്നുമോളുമൊത്ത് പോയത്. ഇടപ്പള്ളി ബൈപ്പാസിലെ സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന മജീഷ് സ്വന്തം ഓട്ടോയിലായിരുന്നു പോയത്.
മടങ്ങുന്നതിനിടെ ആലുവ മുട്ടത്തു വെച്ച് മകള്‍ക്ക് പലഹാരങ്ങള്‍ വാങ്ങാനായി വണ്ടി നിര്‍ത്തിയപ്പോഴായിരുന്നു നിയന്ത്രണം വിട്ട കാര്‍ അവരുടെ ജീവനെടുത്തത്, ഒപ്പം കുഞ്ഞുമോന്‍ എന്നയാളും മരിച്ചു.ചൊവ്വാഴ്ച പ്രസവ തീയതി നിശ്ചയിച്ച രേവതിയെ തൃക്കാക്കര തോപ്പില്‍ ഉള്ള വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഭര്‍ത്താവ് മജീഷിനെയും മകള്‍ അര്‍ച്ചനയെയും വിധി തട്ടിയെടുത്തത്.
വീട്ടിലെത്തുന്നതുവരെ രേവതി ഇരുവരുടേയും മരണ വാര്‍ത്തയറിഞ്ഞില്ല. വീട്ടിലെത്തിയപ്പോള്‍ മുറ്റത്തെ ആള്‍ക്കൂട്ടം കണ്ട് രേവതി നടുങ്ങി. നിറവയറുമായി വീട്ടു മുറ്റത്തെത്തിയപ്പോള്‍ കണ്ടത് ചേതനയറ്റ തന്റെ പൊന്നുമോളെയും പ്രിയതമന്റെയും ശരീരമാണ്. കുഞ്ഞാവയെ ഒരു നോക്കു കാണാതെയുള്ള ഇരുവരുടേയും മടക്കം രേവതിക്ക് താങ്ങാനായില്ല.രേവതിയെ കണ്ട നാട്ടുകാരും ഉറ്റവരും ആ ദൃശ്യങ്ങൾ കാണാനാവാതെ കണ്ണീരോടെ നിന്നു.
അപകട വാര്‍ത്തയറിഞ്ഞയുടനെ മജീഷിന്റെ നാടായ തോപ്പില്‍ ഭാഗത്തേക്ക് ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. പൊതുപ്രവര്‍ത്തകനും സൗമ്യ സ്വഭാവക്കാരനുമായ മജേഷ് ഇനി തിരികയെത്തില്ലെന്ന് വിശ്വസിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
Post Your Comments