മുംബൈ • മുംബൈയിലെ വോക്ഹാർട്ട് ആശുപത്രിയിലെ ഐസിയു വാർഡിൽ 34 കാരനായ ഡോക്ടര്‍ 44 കാരനായ പുരുഷ കോവിഡ് 19 രോഗിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പ്രതി ആശുപത്രിയില്‍ ജോലിക്ക് ചേര്‍ന്നതിന്റെ പിറ്റേന്ന്, മേയ് ഒന്നിനാണ് സംഭവം. ഇരയില്‍ നിന്നും അണുബാധയുണ്ടായിക്കാണുമോ എന്ന ഭയം കാരണം പ്രതിയെ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.
മെയ് 1 ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. താനെയിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തില്‍ താമസിക്കുന്ന പ്രതി അവിടെ ക്വാറന്റൈനിലാണ്. നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അഗ്രിപഡ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, പ്രതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡോക്ടറുടെ ദുര്‍നടപടിയെക്കുറിച്ച് വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് പ്രോട്ടോക്കോൾ പ്രകാരം അഡ്മിനിസ്ട്രേഷൻ ഉടൻ തന്നെ പോലീസിനെ അറിയിച്ചു. ഡോക്ടറുടെ സേവനം അവസാനിപ്പിച്ചതായും ആശുപത്രി പ്രസ്താവനയില്‍ പറഞ്ഞു.
നവി മുംബൈ മെഡിക്കൽ കോളേജിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ എം.ഡി ബിരുദധാരിയായ പ്രതി ഏപ്രിൽ 30 ന് രോഗിയെ പ്രവേശിപ്പിച്ച ദിവസമാണ് ആശുപത്രിയിൽ ചേര്‍ന്നത്.
മുംബൈ പോലീസ്, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 377 (പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങൾ), 269 (ജീവൻ അപകടപ്പെടുത്തുന്ന രോഗങ്ങളുടെ അണുബാധ പടരാൻ സാധ്യതയുള്ള അശ്രദ്ധമായ പ്രവൃത്തി), 270 (ജീവൻ അപകടപ്പെടുത്തുന്ന രോഗങ്ങളുടെ അണുബാധ പടരാൻ സാധ്യതയുള്ള മാരകമായ പ്രവർത്തനം) എന്നിവ പ്രകാരം ഡോക്ടര്‍ക്കെതിരെ കേസെടുത്തു.
എച്ച്.ആര്‍ മാനേജര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് അറിയിച്ചു. ഏപ്രിൽ 28, 29 തീയതികളിൽ പ്രതിയെ അഭിമുഖം നടത്തിയ ശേഷമാണ് ആശുപത്രിയില്‍ നിയമിച്ചത്. ഏപ്രിൽ 30 ന് അദ്ദേഹത്തിന്റെ ആദ്യ ദിവസമായിരുന്നു. രണ്ടാം ദിവസമാണ് ഇയാള്‍ കുറ്റകൃത്യം ചെയ്തതെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Post Your Comments