
റിയാദ് : ക്യാന്‍സര്‍ ബാധിച്ച് സൗദിയിൽ ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു. മലപ്പുറം സ്വദേശി അബ്‍ദുല്ല (35) ആണ് മരിച്ചത്. മക്കയിലെ കിങ് അബ്‍ദുല്ല മെഡിക്കല്‍ സിറ്റി ആശുപത്രിയിൽ വെച്ചായിരുന്നു അബ്‍ദുല്ലയുടെ മരണം.
സൗദിയിലെ ജിദ്ദയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അബ്‍ദുല്ല. ക്യാന്‍സര്‍ ചികിത്സയ്ക്ക് വേണ്ടിയാണ് അബ്‍ദുല്ലയെ മക്കയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുന്ന മുറക്ക് മക്കയിലെ ശറായ ഖബര്‍ സ്ഥാനില്‍ ഖബറടക്കം നടത്തുമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ മുജീബ് പൂക്കോട്ടൂര്‍ പറഞ്ഞു.
മാതാവ്: ആയിഷ , ഭാര്യ : തസ്ബിയ, മക്കൾ : നിസ്‌വ, അജ്‌വ, അംജദ് , ഹയാന്‍
Post Your Comments