കൊയിലാണ്ടി: വാര്‍ധക്യകാല പെന്‍ഷന്‍ വ്യാജ ഒപ്പിട്ട് സിപിഎം നേതാവ് തട്ടിയെടുത്തതായി പരാതി . ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കാട്ടിലപ്പീടിക സ്വദേശിനി സലീന ഒറവങ്കരയാണ് ഇത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയത്. ചേമഞ്ചേരി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് മുഖേന വിതരണം ചെയ്ത പെന്‍ഷന്‍ ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരനായ ആൾ വ്യാജ ഒപ്പിട്ട് കൈപ്പറ്റിയെന്നാണ് പരാതി.
ഇവർ വയനാട്ടില്‍ ചികിത്സയ്ക്ക് പോയ സമയത്താണ് നാട്ടുകാരനും മുന്‍ ഗ്രാമപഞ്ചായത്തു പ്രസിഡന്റും സിപിഎം ലോക്കല്‍ സെക്രട്ടറിയുമായ സതീഷ് ചന്ദ്രന്‍ തുക കൈപ്പറ്റിയതെന്നാണ് ആരോപണം. ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം തന്റെ പെന്‍ഷനെക്കുറിച്ച് സലീന പഞ്ചായത്തില്‍ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്. വിവരമറിഞ്ഞ് നേതാവ് പെന്‍ഷന്‍ തുക സലീനയ്ക്ക് തിരിച്ചു നല്‍കി പ്രശ്‌നം തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ വാങ്ങിയില്ല.
പഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം പരാതി നല്‍കുകയായിരുന്നു.സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന്‍ ആവശ്യപ്പെട്ടു. സതീഷ് ചന്ദ്രനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു.
Post Your Comments