Latest NewsIndiaNews

ഇന്ത്യന്‍ നിയന്ത്രണ രേഖയില്‍ പാക്ക് സേനയുടെ ആക്രമണം : ആക്രമണത്തില്‍ ഇന്ത്യന്‍ സേനാംഗങ്ങള്‍ക്കു വീരമൃത്യു : അഞ്ച് പേരെ കാണാതായി : വേണ്ടിവന്നാല്‍ ശക്തമായി തിരിച്ചടിയ്ക്കുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ സേന

ന്യൂഡല്‍ഹി : ഇന്ത്യന്‍ നിയന്ത്രണ രേഖയില്‍ പാക്ക് സേനയുടെ ആക്രമണം. ആക്രമണത്തില്‍ ഇന്ത്യന്‍ സേനാംഗങ്ങള്‍ക്കു വീരമൃത്യു . കശ്മീരിലെ ബാരാമുള്ളയിലെ നിയന്ത്രണ രേഖയിലാണ് പാക്ക് സേന നടത്തിയ വെടിവയ്പിലും ഷെല്ലാക്രമണത്തിലും 2 ഇന്ത്യന്‍ സേനാംഗങ്ങള്‍ വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടലില്‍ ഒരു സൈനികനും 4 ഗ്രാമീണര്‍ക്കും പരുക്കേറ്റു. ഇതില്‍ 4 വയസ്സുകാരനുമുണ്ട്. അതിനിടെ കുപ്വാര ജില്ലയിലെ ഹന്ദ്വാടയില്‍ നടന്ന ഏറ്റുമുട്ടലിനിടെ 2 ഓഫിസര്‍മാരുള്‍പ്പെടെ 5 സൈനികരെ കാണാതായി.

പുല്‍വാമയില്‍ മണിക്കൂറുകള്‍ നീണ്ട മറ്റൊരു ഏറ്റുമുട്ടലില്‍ 2 ഭീകരരെ സുരക്ഷാസേന വധിച്ചു. ഒളിത്താവളം സംബന്ധിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കരസേന, സിആര്‍പിഎഫ്, പൊലീസ് എന്നിവ സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇവരെ വധിച്ചത്. ഇതോടെ, കഴിഞ്ഞ 4 ദിവസത്തിനിടെ വധിച്ച ഭീകരരുടെ എണ്ണം അഞ്ചായി.

ഏതാനും ആഴ്ചകളായി തുടരുന്ന പാക്ക് ആക്രമണത്തില്‍ ആക്ടിങ് ഹൈക്കമ്മിഷണര്‍ സയ്യിദ് ഹൈദര്‍ ഷായെ ഇന്ത്യ രേഖാമൂലം പ്രതിഷേധമറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button