ന്യൂഡൽഹി: ട്രെയിൻ സർവീസുകൾ റദ്ദാക്കൽ കൂടുതൽ ദിവസത്തേക്ക് നീട്ടി. രാജ്യത്ത് ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടിയ സാഹചര്യത്തിൽ മേയ് 17 വരെ സർവീസുകൾ റദ്ദാക്കിയതായി റയിൽവേ അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികൾ, തീർത്ഥാടകർ, വിനോദസഞ്ചാരികൾ, വിദ്യാർഥികൾ തുടങ്ങിയവരെ അവരുടെ നാട്ടിലെത്തിക്കുന്നതിന് സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെടുന്നതനുസരിച്ചു സ്പെഷൽ ട്രെയിനുകൾ ഓടിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശങ്ങൾ അനുസരിച്ചായിരിക്കും സർവീസെന്നും . ചരക്ക്, പാഴ്സൽ ട്രെയിൻ പ്രവർത്തനം നിലവിലുള്ളതുപോലെ തുടരുമെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു
Post Your Comments