CinemaLatest NewsNewsEntertainmentKollywood

ലോക്ക് ഡൗൺ മൂലം ആളുകള്‍ മദ്യപാനശീലം നിർത്തി ജീവിത്തില്‍ കുറെക്കൂടി ഉത്തരവാദിത്വം  കാണിക്കാൻ തുടങ്ങിയെന്ന് നടൻ പാർത്ഥിപൻ

ലോക്ക് ഡൗൺ വ്യക്തിപരമായി തനിക്കും കുറെ നേട്ടങ്ങളുണ്ടാക്കി

കൊറോണ പ്രതിരോധ ഭാഗമായി രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണ്‍ കൊണ്ട് ഒരുപാട് നേട്ടങ്ങളുണ്ടായെന്ന് മിഴ് നടനും സംവിധായകനുമായ പാര്‍ത്ഥിപന്‍. മിക്ക ആളുകളും മദ്യപാന ശീലം ഉപേക്ഷിച്ചുവെന്നതാണ് ലോക്ഡൌണ്‍ മൂലമുണ്ടായ ഏറ്റവും വലിയ നേട്ടമെന്നും താരം പറഞ്ഞു.

പുറത്തേക്കിറങ്ങാന്‍ വഴിയില്ലാത്തതിനാല്‍ പല ആളുകളും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങി. അതോടെ കുടുംബാംഗങ്ങളും സന്തോഷത്തിലാണ്. ലോക്ക് ഡൗൺ വ്യക്തിപരമായി തനിക്കും കുറെ നേട്ടങ്ങളുണ്ടാക്കിയെന്നും പാര്‍ത്ഥിപന്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button