തിരുവനന്തപുരം: സംസ്ഥാനത്ത് പഴകിയ മീന്‍വില്‍പ്പന വ്യാപകം . പിടികൂടിയത് ആറ് മാസം പഴക്കമുള്ള മീനുകള്‍ . പിടികൂടിയ മീനുകളില്‍ ഭൂരിഭാഗവും പുഴുവരിച്ചതാണ്. സംഭവത്തില്‍ മൂന്ന് പേരെ പിടികൂടി. ഗുജറാത്തില്‍ നിന്ന് മീനുമായി വന്ന വാഹനമാണ് തിരുവനന്തപുരം വെമ്പായത്തു് വെച്ച് പിടികൂടിയത്.
ലോറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ലോറി പിന്തുടരുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. പോലീസും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും നടത്തിയ പ്രാഥമിക പരിശോധനയിലാണ് മത്സ്യം പഴകിയതാണെന്നും ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും വ്യക്തമായത്.
തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് മത്സ്യത്തിന് ആറ് മാസം പഴക്കമുണ്ടെന്ന് കണ്ടെത്തിയത്. ഭുരിഭാഗം മത്സ്യവും പുഴുവരിച്ച നിലയിലായിരുന്നു. ഇതോടെ കണ്ടെയ്നര്‍ ലോറി പിടിച്ചെടുത്ത് മത്സ്യം കുഴിച്ചുമൂടി.
പോലീസ് പിടികൂടിയ മൂന്ന് പേരില്‍ രണ്ട് പേര്‍ ഗുജറാത്ത് സ്വദേശികളും ഒരാള്‍ കര്‍ണാടക സ്വദേശിയുമാണ്. ലോക്ക് ഡൗണിനിടയില്‍ ഇവര്‍ എങ്ങനെ ലോറിയുമായി എത്തിയെന്നത് വ്യക്തമല്ല. മൂന്ന് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments