ഡെറാഡൂണ്‍ : പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ പത്നി കോവിഡ് പ്രതിരോധത്തിനായി നല്‍കിയത് സര്‍ക്കാറില്‍ നിന്ന് ലഭിച്ച സഹായ ധനം . ഇത് നിഖിതാ കൗള്‍. പുല്‍വാമയില്‍ 2019 ഫെബ്രുവരി 14ന് ഭീകരന്‍മാരുമായി ഉണ്ടായ യുദ്ധത്തില്‍ വീര മൃത്യു വരിച്ച മേജര്‍ വിഭൂതി ശങ്കര്‍ ഘണ്ടിയാലിന്റെ പത്‌നി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൗള്‍ തന്റെ ഭര്‍ത്താവിന്റെ മരണാനന്തരം സര്‍ക്കാരില്‍ നിന്ന് കിട്ടിയ തുക മുഴുവനും ഹരിയാനയിലെ 1000 പോലീസുകാര്‍ക്കും 1000 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാസ്‌ക്, കയ്യുറ, തോര്‍ത്ത്, ഗാഗിള്‍സ് അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. ഹരിയാന ഡിജിപിയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഈ വിവരം പങ്കുവെച്ചത്.
നിഖിത കൗളിനെ ഒരു ധീരവനിത എന്നുതന്നെ വിശേഷിപ്പിയ്ക്കാം. 2018 ഏപ്രില്‍ 28-നു ആയിരുന്നു ഡെറാഡൂണ്‍ സ്വദേശിയും കരസേനാ മേജറുമായ വിഭൂതി ശങ്കറും നിഖിതയും തമ്മില്‍ ഉള്ള വിവാഹം. വിവാഹ ശേഷം ഒരുമാസം മാത്രമേ ഒന്നിച്ചു ജീവിച്ചുള്ളൂ. തുടര്‍ന്ന് രാജ്യസേവനത്തിനായി തിരിച്ച വിഭൂതി ശങ്കര്‍ മാര്‍ച്ച് മാസത്തില്‍ ലീവിന് വന്നു ഭാര്യ നിഖിതയേയും കൂട്ടി കൂട്ടി ജോലി സ്ഥലത്തേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. അതിനിടയില്‍ ആണ് ഫെബ്രുവരിയില്‍ ജെയ്‌ഷേ മുഹമ്മദ് ഭീകരരുടെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
മാനസിക മായി തകര്‍ന്ന നിഖിത ഒരു വര്‍ഷക്കാലം ഭര്‍ത്താവിന്റെ മുറിയില്‍ നിന്നും പുറത്തിറങ്ങിയില്ല. ബന്ധുക്കള്‍ 23കാരിയായ നിഖിതയെ മറ്റൊരു വിവാഹത്തിന് പ്രേരിപ്പിച്ചെങ്കിലും പിന്നീട് തന്റെ ഭര്‍ത്താവിന്റെ പാത തന്നെ നിഖിത തെരഞ്ഞെടുക്കുകയായിരുന്നു. സൈന്യത്തില്‍ ചേരുന്ന വിവരം അവര്‍ തന്നെ എല്ലാവരെയും അറിയിക്കുകയും ചെയ്തു.
നിഖിത കൗളിന്റെ ധീരമായ തീരുമാനത്തെ കര – നാവിക – വ്യോമ സേനകളുടെ സംയുക്ത സൈനിക മേധാവിയും (C D S) മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ ബിബിന്‍ റാവത്ത് പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
കൊറോണയും ലോക്ഡൗണും തീര്‍ന്നാല്‍ നിഖിത ട്രയിനിങ്ങിനു പോകും.
Post Your Comments