KeralaLatest NewsNewsIndia

മഹാരാഷ്ട്രയിൽ ചികിത്സ കിട്ടാതെ മഞ്ചേശ്വരം സ്വദേശി മരിച്ചു

രണ്ട് മണിക്കൂറോളം മുംബൈ യിലെ അഞ്ചിലേറെ ആശുപത്രികളിലാണ് ഇദ്ദേഹം ചികിത്സക്കായി കയറിയിറങ്ങിയത്

മുംബൈ : മഹാരാഷ്ട്രയിൽ ചികിത്സ ലഭിക്കാതെ കാസർകോട് സ്വദേശി മരിച്ചു. കാസർകോട് ജില്ലയിലെ മഞ്ചേശ്വരം സ്വദേശി ഖാലിദ് ബംബ്രാണയാണ് മരിച്ചത്. കടുത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതോടെയാണ് ഇദ്ദേഹം ചികിത്സ തേടി ആശുപത്രിയിലെത്തിയത്. രണ്ട് മണിക്കൂറോളം മുംബൈ യിലെ അഞ്ചിലേറെ ആശുപത്രികളിലാണ് ഇദ്ദേഹം ചികിത്സക്കായി കയറിയിറങ്ങിയത്. എന്നാൽ ഒരു ആശുപത്രിയിൽ നിന്നും പോലും ഇദ്ദേഹത്തിന് ചികിത്സ ലഭിച്ചില്ല. ഇതിന് മുൻപും മുംബൈയിൽ നിന്ന് ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച ചികിത്സ കിട്ടാതെ ഒരു വീട്ടമ്മയാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button