
അബുദാബി : ഗൾഫിൽ രണ്ട് മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഷാർജയിൽ കണ്ണൂർ കേളകം വരപോത്തുകുഴി തങ്കച്ചന്‍(58), അബുദാബിയിൽ മലപ്പുറം മൂർഖനാട് പൊട്ടിക്കുഴി സ്വദേശി മുസ്തഫ പറമ്പിൽ(49) എന്നിവരാണ് ഇന്ന് രാവിലെ മരിച്ചത്. മൂന്നാഴ്ച മുൻപാണ് തങ്കച്ചന് കോവിഡ് സ്ഥിരീകരിച്ചത്. ശേഷം ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും കോവിഡ് ബാധിച്ച് ചികിൽസയിലാണ്.
മുസ്തഫ അബുദാബി ശക്തി തിയറ്റേഴ്‌സിന്‍റെ പ്രവർത്തകനാണ്. സാമൂഹിക–സാംസ്കാരിക പ്രവർത്തന രംഗത്തെ നിറ സാന്നിധ്യമായിരുന്നു.
സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു.മലപ്പുറം മക്കരപറമ്പ് സ്വദേശിയായ അരിക്കത്ത് ഹംസ അബുബക്കറാണ് (59 ) മക്കയില്‍ ഇന്ന് ലര്‍ച്ചെ രണ്ടുമണിയോടെ മരിച്ചത്. ഉദരസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇദ്ദേഹത്തിന് കോവിദഃ സ്ഥിരീകരിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കഴിഞ്ഞ ദിവസം സൗദിയിൽ പ്രവാസി മലയാളി കോവിഡ് 19 ബാധിച്ചാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിരുന്നു. മലപ്പുറം കൊളപ്പുറം ആസാദ് നഗർ സ്വദേശി പാറേങ്ങൽ ഹസൻ(56) ആണ് കഴിഞ്ഞ തിങ്കളാഴ്ച കോവിഡ് ലക്ഷണങ്ങളോടെ ജിദ്ദയിൽ മരിച്ചത്. സ്രവ പരിശോധനയുടെ ഫലം പോസിറ്റീവായതോടെയാണ് മരണകാരണം കോവിഡ് ബാധയാണെന്ന് സ്ഥിരീകരിച്ചത്.
Also read : അമേരിക്കയെ തള്ളിപ്പറഞ്ഞും ചൈനയെ പുകഴ്ത്തിയും ലോകാരോഗ്യ സംഘടന
മദീനയിൽ കണ്ണൂര്‍ സ്വദേശി ഷബ്നാസ്, റിയാദിൽ മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാൻ എന്നിവരണ് സൗദിയിൽ ആദ്യം കോവിഡ് ബാധിച്ച് മരിച്ച മലയാളികൾ. റിയാദിൽ തന്നെ മരിച്ച വിജയകുമാരൻ നായർ (51), അൽ ഖസീമിൽ ആലപ്പുഴ സ്വദേശി ഹസീബ് ഖാൻ(51) എന്നിവരുടെ പേരുകളും റിയാദ് എംബസി വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം മക്കയിൽ തെന്നല സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്‌ലിയാരുടെ (57) മരണവും കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 39ലെത്തി.ഇതിൽ കൂടുതലും യുഎഇയിലാണ്. സൗദി –7, കുവൈത്ത് –3, ഒമാൻ–1 എന്നിങ്ങനെയാണ് മറ്റു മലയാളികൾ.
Post Your Comments