KeralaLatest NewsNews

കേരളത്തില്‍ എന്നുവരെ കോവിഡ് ഗ്രാഫ് ഉയര്‍ന്നേക്കാമെന്ന് വ്യക്തമാക്കി ബിശ്വാസ് മേത്ത

തിരുവനന്തപുരം • സംസ്ഥാനത്ത് കോവിഡ് 19 വ്യാപനത്തിന്റെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും ജൂലൈ മാസം വരെ കേരളത്തില്‍ കോവിഡ് കേസുകളുടെ ഗ്രാഫ് ഉയര്‍ന്നേക്കാമെന്നും അഡീണല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത.

അദൃശ്യ ശത്രുവിനോടാണ് നമ്മള്‍ പോരാടുന്നത്. വാക്‌സിന്‍ കണ്ടുപിടിക്കുന്നതുവരെ അതീവ ജാഗ്രത തുടരണം. കേരളത്തില്‍ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ല. പക്ഷേ, ജൂലൈ മാസം വരെ കേരളത്തില്‍ കോവിഡ് കേസുകളുടെ ഗ്രാഫ് ഉയര്‍ന്നേക്കാമെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കേരളത്തിലെ ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മറ്റ് സംസ്ഥാനത്തേക്കാള്‍ 20വര്‍ഷമെങ്കിലും മുന്‍പിലാണുള്ളത്. ജനങ്ങള്‍ക്ക് അറിവും സാക്ഷരതയും ആരോഗ്യകാര്യത്തില്‍ വ്യക്തമായ അവബോധമുണ്ട്. ഒപ്പം കേരളത്തില്‍ ആരോഗ്യമന്ത്രി മുതല്‍ ഏറ്റവും ചെറിയ താഴേത്തട്ടിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ വരെയുള്ള മികച്ചതും വലുതുമായ ഒരു ആരോഗ്യസേന നമുക്കുണ്ട്. ഇതൊക്കെയാണ് കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ സഹായിച്ച ഘടകങ്ങളെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button