ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. രോഗികളുടെ എണ്ണം 15,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 26 പേരാണ്. ഇതോടെ മരണസംഖ്യ 343 ആയി. സിന്ധില്‍ മാത്രം 5,695ഉം പഞ്ചാബ് പ്രവിശ്യയില്‍ 5,827 ആളുകള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 400 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉളവാക്കിയിരുന്നു. 181ഡോക്ടര്‍ മാര്‍ക്കും 55 നഴ്‌സുമാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു.
Read also: കോവിഡ്; ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് അമേരിക്ക
അതേസമയം കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും പാകിസ്ഥാനില്‍ താരതമ്യേന മരണനിരക്ക് കുറവാണെന്നാണ് റിപ്പോർട്ട്. നിലവില്‍ 2.1 ശതമാനം മാത്രമാണ് പാകിസ്ഥാനിലെ മരണനിരക്ക്. ഇതിനിടയിൽ കൂടുതല്‍ പ്രവാസികള്‍ തിരികെ എത്തിയാല്‍ രോഗവ്യാപനം ഉയരുമോ എന്ന ആശങ്കയും പാകിസ്ഥാനുണ്ട്.
Post Your Comments