മുംബൈ : വ്യാപാര ആഴ്ചയിലെ മൂന്നാം ദിനവും ഓഹരി വിപണി അവസാനിച്ചത് നേട്ടത്തിൽ. സെന്‍സെക്സ് 605.64 പോയിന്റ് ഉയർന്നു 32,720.16ലും നിഫ്റ്റി 155.25 പോയിന്റ് ഉയര്‍ന്ന് 9536.15ലുമാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ബിഎസ്ഇയിലെ 1395 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 962 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ തുടങ്ങിയ സുചികകളും,ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാ്പ സൂചികകളും നേട്ടമുണ്ടാക്കി.
എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്സിഎല്‍ ടെക്, എംആന്‍ഡ്എം, ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഫിനാന്‍സ്,ഐടിസി, എച്ച്ഡിഎഫ്സി, തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ അവസാനിച്ചു.
Post Your Comments