Latest NewsNewsIndia

ലോക്ക് ഡൗൺ: മെ​യ് മൂ​ന്നി​ന് ശേ​ഷം നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​കളുണ്ടാകുമെന്ന സൂചന നൽകി കേന്ദ്രം

ന്യൂ​ഡ​ല്‍​ഹി: മെയ് മൂന്നിന് ശേഷം രാ​ജ്യ​ത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകുമെന്ന സൂചന നൽകി കേന്ദ്രം. നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ കാ​ര്യ​മാ​യ ഇ​ള​വു​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നും ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കു​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ വ​ക്താ​വ് ട്വിറ്ററിലൂടെ അറിയിച്ചു. ലോ​ക്ക്ഡൗ​ണ്‍ സം​ബ​ന്ധി​ച്ച്‌ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ഇ​ന്ന് അ​വ​ലോ​ക​ന യോ​ഗം ചേർന്നിരുന്നു. യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. കോ​വി​ഡ്-19 നെ ​നേ​രി​ടു​ന്ന​തി​നു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍‌ മെ​യ് നാ​ല് മു​ത​ല്‍‌ പ്രാ​ബ​ല്യ​ത്തി​ല്‍‌ വ​രും. ഇ​ത്‌ പ​ല ജി​ല്ല​ക​ള്‍‌​ക്കും കാ​ര്യ​മാ​യ ഇ​ള​വു​ക​ള്‍‌ ന​ല്‍‌​കു​മെ​ന്നും വ​ക്താ​വ് ട്വി​റ്റ​റി​ല്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button