ന്യൂഡല്‍ഹി: മെയ് മൂന്നിന് ശേഷം രാജ്യത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകുമെന്ന സൂചന നൽകി കേന്ദ്രം. നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകള്‍ ഉണ്ടാകുമെന്നും ഇതിന്റെ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും ആഭ്യന്തരമന്ത്രാലയ വക്താവ് ട്വിറ്ററിലൂടെ അറിയിച്ചു. ലോക്ക്ഡൗണ്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ആഭ്യന്തരമന്ത്രാലയം ഇന്ന് അവലോകന യോഗം ചേർന്നിരുന്നു. യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. കോവിഡ്-19 നെ നേരിടുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മെയ് നാല് മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് പല ജില്ലകള്‍ക്കും കാര്യമായ ഇളവുകള്‍ നല്‍കുമെന്നും വക്താവ് ട്വിറ്ററില്‍ പറഞ്ഞു.
Post Your Comments