സൂറത്ത്; ഇതരസംസ്ഥാന തൊഴിലാളികൾ പ്രതിഷേധവുമായി വീണ്ടും തെരുവിൽ, ഗുജറാത്തിലെ സൂറത്തില്‍ നാട്ടില്‍ പോകാന്‍ വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ തെരുവിലിറങ്ങി, ഒരു മാസത്തിനുള്ളില്‍ മൂന്നാം തവണയാണ് ഇവിടെ തൊഴിലാളികള്‍ കൂട്ടമായി പ്രതിഷേധിക്കുന്നത്.
കനത്ത പ്രതിഷേധമാണ് സൂറത്തിൽ ഡയമണ്ട് ബോഴ്‌ൽ കഴിഞ്ഞ ദിവസം അരങ്ങേറിയത്,, അക്രമാസക്തരായ തൊഴിലാളികള്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തി,, നിര്‍മ്മാണ സ്ഥലത്തെ ചില്ലുവാതിലുകള്‍ എറിഞ്ഞു തകര്‍ത്തു,, പൊലീസിനെ വിളിച്ചുവരുത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്, സൂറത്തിലെ ദിന്‍ഡോലിയിലും പ്രതിഷേധം അരങ്ങേറി.
ലോക്ക് ഡൗൺ ലംഘിച്ച് റെയില്‍വേ ട്രാക്കുകളിലിറങ്ങിയ നൂറുകണക്കിന് തൊഴിലാളികള്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു, പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ശ്രമിച്ച പൊലീസിനു നേരെ കല്ലേറുണ്ടാകുകയും ചെയ്തു.
കൂടാതെ ഉത്തര്‍പ്രദേശ്, ബീഹാര്‍, ഒറീസ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് തൊഴിലാളികളാണ് സൂറത്തില്‍ ജോലിചെയ്യുന്നത്,, മാര്‍ച്ച് 24ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ തൊഴിലും കൂലിയും ഇല്ലാതായ ഇവര്‍ കടുത്ത ദുരിതത്തിലാണ്,, മേയ് 15 വരെ ലോക്ഡൗണ്‍ നീട്ടുമെന്ന വാര്‍ത്ത കൂടി പരന്നതോടെ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
Post Your Comments