തിരുവനന്തപുരം: കോവിഡ് വൈറസ് രോഗം ഭേദമാകാൻ വെള്ള മണ്ണെണ്ണ കുടിച്ചാൽ മതിയെന്ന് വ്യാജ പ്രചരണം നടത്തിയ ആൾ അറസ്റ്റിൽ. പെരിന്തൽമണ്ണ നാരാങ്ങകുണ്ട് നേച്ചർവിങ്ങിൽ റൊണാൾഡ് ഡാനിയൽ എന്നയാൾക്കെതിരെയാണ് കേസെടുത്തത്.
ഇയാൾ വെള്ള മണ്ണെണ്ണ കുടിച്ചാൽ കൊവിഡ് മാറുമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. സമാനമായ പ്രചരണങ്ങൾ നടത്തിയ ഇയാൾക്കെതിരെ നേരത്തെയും പൊലീസ് കേസെടുത്തിരുന്നു.
Post Your Comments