KeralaLatest NewsNews

നാട്ടിലേക്ക് റെയിൽ പാളത്തിലൂടെ നടന്നു പോകാൻ ശ്രമം, അഞ്ചാം ദിനം പിടിയിൽ

കൊച്ചി : നാട്ടിലേക്ക് റെയിൽ പാളത്തിലൂടെ നടന്നു പോകാൻ ശ്രമിച്ചയാൾ അഞ്ചാം ദിവസം പിടിയിൽ. ലോക്ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് ഗുഹാവത്തിയിലേക്ക് പുറപ്പെട്ട അസം സ്വദേശി സെയ്ഫുൽ ഇസ്ലാമാണ് നെടുമ്പാശ്ശേരിയിൽ വച്ച് പിടിയിലായത്.

Also read ; കോവിഡ് 19 : സുപ്രീം കോടതി ജീവനക്കാരന് രോഗം സ്ഥിരീകരിച്ചു

അഞ്ച് ദിവസം മുൻപ് തിരുവനന്തപുരത്തു നിന്നാണ് നടന്നു തുടങ്ങിയത്. നെടുമ്പാശേരിയിൽ എത്തിയ ഇയാൾ ഒറ്റയ്ക്ക് നടന്നു പോകുന്നത് കണ്ട് റെയിൽ പാളത്തിനടുത്ത് നിന്നവർ ചോദ്യം ചെയ്തപ്പോൾ അസമിലേക്ക് നടന്നു പോകുകയാണെന്നു പറഞ്ഞു. തുടർന്ന് ഇവർ വിവരം അറിയിച്ചതനുസരിച്ച് നെടുമ്പാശേരി പോലീസെത്തി ഇയാളെ പിടികൂടുകയും തൃപ്പുണിത്തുറയിലെ നിരീക്ഷണ കേന്ദ്രത്തിലാക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button