കണ്ണൂര്‍: കേരളത്തിലെ കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോർന്നതായി റിപ്പോർട്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ രോഗികളുടെ വിവരങ്ങള്‍ ഇപ്പോൾ ഗൂഗിള്‍ മാപ്പില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മേല്‍വിലാസം ഉള്‍പ്പടെയുള്ള വിവരങ്ങളാണ് പുറത്തായത്. സ്വകാര്യ ആശുപത്രികളില്‍ നിന്ന് രോഗികളെ വിളിച്ചതോടെയാണ് സംഭവം പുറത്തായത്.
രോഗികളുടെ വിവരം ചോര്‍ന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ ശേഖരിച്ച വിവരം എങ്ങനെ പുറത്ത് വന്നു എന്ന ചോദ്യമാണ് ഉയരുന്നത്. വലിയ വീഴ്ചയാണ് ഇക്കാര്യത്തില്‍ ഉയരുന്നത്. ഡാറ്റ ബേസ് ഹാക്ക് ചെയ്തതോ ഉദ്യോഗസ്ഥര്‍ ചോര്‍ത്തി നല്‍കിയതോ ആണെന്നാണ് നിഗമനം.
കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ പോലീസ് കൊവിഡ് ട്രാക്ക് എന്ന പേരില്‍ ഒരു ആപ്പ് പുറത്തിറക്കിയിരുന്നു. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത എല്ലാവരുടെയും വിവരങ്ങള്‍ ഇതില്‍ ലഭ്യമാണ്. കണ്ണൂരിനും കാസര്‍കോടിനും പുറമെ പത്തനംതിട്ടയിലും വിവരങ്ങള്‍ ചോര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അതേസമയം വിവരങ്ങള്‍ സ്വഭാവികമായും പുറത്ത് നിന്ന് ആശുപത്രികള്‍ക്ക് അറിയാവുന്നതേ ഉള്ളു എന്നാണ് ആരോഗ്യമന്ത്രി കെ.കെ ഷൈലജ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു.
Post Your Comments