ദോഹ : ഖത്തറിനെ ആശങ്കയിലാഴ്ത്തി കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,420 പേരിൽ നടത്തിയ പരിശോധനയിൽ 957 പേരില്‍ കൂടി വൈറസ് ബാധ കണ്ടെത്തിയതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 11,244ലെത്തി. 54 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗം ഭേദമായവരുടെ എണ്ണം 1,066 ആയി ഉയര്‍ന്നിട്ടുണ്ട്. രണ്ട് സ്വദേശികള്‍ ഉള്‍പ്പെടെ 10പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
Also read: ലൂഡോ ഗെയിം കളിച്ച് പരാജയപെട്ട ഭർത്താവ്, ഭാര്യയോട് ചെയ്ത ക്രൂരതയിങ്ങനെ
നിലവില്‍ 10,168 പേർ ചികിത്സയില്‍ കഴിയുന്നു. കോവിഡ് പരിശോധനക്ക് വിധേയമായവരുടെ ആകെ എണ്ണം 85,709 ലെത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതിദിനമുള്ള രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണുള്ളത്. ഇന്നലെ 929 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പൊതുജനങ്ങള്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.
Post Your Comments