മുംബൈ : കോവിഡ്-19 ബാധിച്ച് പോലീസുകാരൻ മരിച്ചു. മുംബൈയിൽ കുർള ഡിവിഷനിലെ ട്രാഫിക് പോലീസിലെ ഹെഡ് കോൺസ്റ്റബിളായി പ്രവർത്തിച്ചിരുന്ന ശിവാജി നാരായൺ (56) ആണ് മരിച്ചത്. കോവിഡ് ബാധിച്ച ദ്ദേഹത്തെ മുംബൈയിലെ കെഇഎം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഇതോടെ മുംബൈയിൽ കോവിഡ് ബാധിച്ച് മരിക്കുന്ന പോലീസുകാരുടെ എണ്ണം മൂന്നായി. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മുംബൈ പോലീസിലെ രണ്ട് ഹെഡ് കോൺസ്റ്റബിൾമാർ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കോവിഡ് പടർന്നുപിടിക്കുന്ന മുംബൈയിൽ ക്രമസമാധാന പാലനത്തിനിടെയാവും വൈറസ് ബാധിച്ചതെന്നു കരുതുന്നു
Post Your Comments