കൊച്ചി: ഇന്ത്യയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഒമാന്‍ രാജകുടുംബാംഗത്തിന്റെ പേരില്‍ വ്യാജ ട്വീറ്റ് പ്രചരിപ്പിച്ചതിൽ പങ്കാളിയായത് മലയാളിയും . വടകര എടവന ഫൗലാദാണ് മൂന്നു ലക്ഷത്തോളം പേര്‍ അംഗങ്ങളായുള്ള ഫ്രീ തിങ്കേഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെയും മറ്റൊരു ഗ്രൂപ്പിലൂടെയും ട്വീറ്റ് പ്രചരിപ്പിച്ചത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യ എഗൈന്‍സ്റ്റ് ടെററിസം എന്ന ഫെയ്‌സ്ബുക്ക് പേജാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
‘ഒമാന്‍ ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കൊപ്പം ഉറച്ചു നില്‍ക്കുന്നു. മുസ്ലിങ്ങളെ പീഡിപ്പിക്കുന്ന നടപടികള്‍ ഇന്ത്യന്‍ ഭരണകൂടം നിര്‍ത്തിവെച്ചില്ലെങ്കില്‍ ഒമാനിലുള്ള പത്ത് ലക്ഷം ഇന്ത്യക്കാരെ നാടുകടത്തും’ എന്നായിരുന്നു ഭീഷണി. ഈ വിഷയം ഒമാന്‍ സുല്‍ത്താനോട് സംസാരിക്കുമെന്നും ട്വീറ്റിലുണ്ടായിരുന്നു. പാക് ഫൗജ് എന്ന പേരിലുള്ള ട്വിറ്റര്‍ ഐഡിയാണ് ഒമാന്‍ രാജകുമാരിയുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കാന്‍ ഉപയോഗിച്ചത്.
ഒമാന്‍ രാജ കുടുംബാംഗവും സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷന്‍ വിഭാഗം അസി. വൈസ് ചാന്‍സലറുമായ മോന ബിന്‍ത് ഫഹദ് അല്‍ സയ്ദിന്റെ പേരിലുള്ള വ്യാജ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നായിരുന്നു ട്വീറ്റ്. എന്നാല്‍ ഇത് തന്റെ അക്കൗണ്ടല്ലെന്ന് വ്യക്തമാക്കി രാജകുടുംബം തന്നെ രംഗത്തെത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യക്കെതിരെ പാകിസ്താന്‍ വന്‍ സൈബര്‍ യുദ്ധമായിരുന്നു ആസൂത്രണം ചെയ്തത്.
പാക് അനുകൂല അറബ് വംശജരെ ഉപയോഗിച്ചും വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കിയുമായിരുന്നു ആക്രമണം. ഇതിന്റെ ഭാഗമായുള്ള ട്വീറ്റ് ആണ് ഫൗലാദ് പ്രചരിപ്പിച്ചത്. തീവ്രവാദ ഭീഷണിയുമായി ബന്ധപ്പെട്ട് നേരത്തെ സുരക്ഷ ഏജന്‍സികളുടെ അന്വേഷണ പരിധിയില്‍ വന്ന ഒരു ഫേസ്ബുക്ക് ഗ്രൂപ്പിന്റെ അഡ്മിന്‍ ആണിയാള്‍.
Post Your Comments