Latest NewsIndia

50 പേരുമായി ഒരേസമയം വീഡിയോകോള്‍ ചെയ്യാനുള്ള സൗകര്യം വികസിപ്പിച്ച് ഫെയ്‌സ്ബുക്ക്‌

ന്യൂഡല്‍ഹി: വിഡിയോ കോളിങ്‌ ആപ്പായ സൂമിനു വെല്ലുവിളി ഉയര്‍ത്തി ഫെയ്‌സ്ബുക്ക്‌. മെസഞ്ചര്‍ റൂം വഴി 50 പേരുമായി ഒരേസമയം വീഡിയോകോള്‍ ചെയ്യാനുള്ള സൗകര്യമാണ്‌ ഫെയ്‌സ്ബുക്ക്‌ വികസിപ്പിച്ചത്‌. നിലവില്‍ ഒരേ സമയം 100 പേരെ വരെ പങ്കെടുപ്പിച്ച്‌ വീഡിയോ കോള്‍ ചെയ്യാന്‍ സൂം വഴി ആയിരുന്നു സാധിക്കുന്നത്. എന്നാൽ സൂമിനെതിരേ സുരക്ഷാ വെല്ലുവിളികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിപണി പിടിച്ചടക്കുകയാണു ഫെയ്‌സ്ബുക്കിന്റെ ലക്ഷ്യം.

സൂമിന്‌ പകരം ആപ്പ്‌ വികസിപ്പിക്കുന്നവര്‍ക്കു കേന്ദ്ര സര്‍ക്കാള്‍ കഴിഞ്ഞ ദിവസം ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. യാതൊരു സമയപരിധിയും ഇല്ലാതെ 50 പേരെ ഒരേ സമയം വീഡോയോ കോള്‍ ചെയ്യാനുള്ള ഫീച്ചറാണ്‌ ഫെയ്‌സ്‌ബുക്ക്‌ അവതരിപ്പിച്ചത്‌. ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ട്‌ ഇല്ലാത്ത ആളെ പോലും വീഡിയോ കോളിന്‌ ക്ഷണിക്കാമെന്നതാണ്‌ പ്രത്യേകത.മെസഞ്ചര്‍ റൂമില്‍ ഉപയോക്‌താവിന്‌ ന്യൂസ്‌ ഫീഡുകളില്‍ ലിങ്കുകള്‍ പോസ്‌റ്റ് ചെയ്യാനും സാധിക്കും.

ഉ​ത്ത​ര കൊ​റി​യ​ന്‍ നേ​താ​വ് കിം ​ജോം​ഗ് ഉ​ന്‍ മ​രി​ച്ചെ​ന്ന് വീ​ണ്ടും വാ​ര്‍​ത്ത​ക​ള്‍; പ്ര​തി​ക​രി​ക്കാ​തെ ഉ​ത്ത​ര​കൊ​റി​യ

റൂം ലോക്ക്‌ ചെയ്യാനുള്ള സൗകര്യവുമുണ്ട്‌. ഓഗ്‌മെന്റഡ്‌ റിയാല്‍റ്റി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വിഷ്വല്‍ എഫക്‌ട്‌സും കൊണ്ടുവരാം. ഇതുമായി ബന്ധപ്പെട്ട അപ്‌ഡേറ്റ്‌ ഉടന്‍ പുറത്തിറക്കുമെന്നു കമ്പനി വൃത്തങ്ങള്‍ വ്യക്‌തമാക്കി. മറ്റു പേജുകളിലേക്കോ ഗ്രൂപ്പുകളിലേക്കോ ഷെയര്‍ ചെയ്യുന്നതിനും തടസമില്ല. ഒരാളെ ആഡ്‌ ചെയ്യുന്നതിന്‌ ഒപ്പം ഒരാളെ പുറത്താക്കാനും ഇതില്‍ സൗകര്യമുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button