ന്യൂ ഡൽഹി : കാലാവധി കഴിഞ്ഞ പിഎസ് സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം വേണ്ടെന്ന് സുപ്രീംകോടതി. 2013 ലെ സബ് ഇൻസ്പെക്ടർ ട്രെയിനി ലിസ്റ്റുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ്. ജസ്റ്റിസ്മാരായ എഎം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
Also read : ഡാനി ആല്‍വസ് ബ്രസീല്‍ വിടുന്നു, ഇനി അര്‍ജന്റീനയില്‍ ; ചര്‍ച്ചകള്‍ ആരംഭിച്ചു
ലിസ്റ്റിലെ എൻ ജെ ഡി ഒഴിവുകൾ അതേ ലിസ്റ്റിൽ നിന്ന് തന്നെ നികത്തണമെന്ന ആവശ്യം തള്ളി. നിയമന ഉത്തരവ് ലഭിച്ച് ജോലിയിൽ പ്രവേശിക്കാത്തവരുടെ ഒഴിവുകളിൽ പുതിയ ലിസ്റ്റ് പ്രകാരം നിയമനം നടത്താമെന്നു സുപ്രീം കോടതി പറഞ്ഞു. . ഇതോടെ കാലാവധി കഴിഞ്ഞ ലിസ്റ്റിൽ നിന്ന് നിയമനം സാധ്യമല്ലെന്ന കേരള പി എസ് സിയുടെ നിലപാടിന് സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ചു
Post Your Comments