
കോട്ടയം: കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയുമായും ആരോഗ്യ പ്രവര്‍ത്തകനുമായും സമ്പർക്കം പുലർത്തിയത് ഇരുനൂറിലേറെ പേർ. 132 പേരാണ് ഇവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയത്. സെക്കന്‍ഡറി കോണ്‍ടാക്ടുകളായ 152 പേരെയും കണ്ടെത്തിയിട്ടുണ്ട്. 111 പേരാണ് ചുമട്ടുതൊഴിലാളിയുമായി നേരിട്ട് സമ്പർക്കമുള്ളത്. ആരോഗ്യ പ്രവര്ത്തകന് 21 പ്രൈമറി കോണ്ടാക്ടുകളും 60 സെക്കന്‍ഡറി കോണ്ടാക്ടുകളുമാണുള്ളത്. ക്വാറന്റൈനില്‍ കഴിയാന്‍ വീടുകളില്‍ സൗകര്യമില്ലാത്ത 25 തൊഴിലാളികളെ കോവിഡ് കെയര്‍ സെന്ററിലേക്കു മാറ്റിയിട്ടുണ്ട്.
Post Your Comments