Latest NewsNewsGulfQatar

കോവിഡ് രോഗികളുടെ എണ്ണം 9000 കടന്നു, ആശങ്കയിൽ ഖത്തർ

ദോഹ : ഖത്തറിൽ കോവിഡ് രോഗികളുടെ എണ്ണം 90000 കടന്നു. 833 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെകോവിഡ് ബാധിതരുടെ എണ്ണം 9,358 എത്തിയെന്നു അധികൃതർ അറിയിച്ചു. 24 മണിക്കൂറിനിടെ 3,817 പേരില്‍ നടത്തിയ പരിശോധനയിലാണ് പുതുതായി ഇത്രയും രോഗികളെ കണ്ടെത്തിയത്. 929പേർ ഇതുവരെ രോഗ മുക്തി നേടി. . 8,419 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 79,705 പേരിൽ കോവിഡ് പരിശോധന നടത്തി. QATAR COVID-19 UPDATES

Also read ; വിമാന സർവീസുകൾ റദ്ദാക്കൽ : കൂടുതൽ ദിവസത്തേക്ക് നീട്ടി എത്തിഹാദ്

വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികള്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയയ്ക്ക് പുറത്തുള്ള ഒരു സംഘം തൊഴിലാളികള്‍ എന്നിവരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരാണ്. പ്രവാസികളും സ്വദേശികളും ഉള്‍പ്പെടുന്നുണ്ട്. വൈറസ് സ്ഥിരീകരിച്ച കുടുംബാംഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍, തൊഴിലിടങ്ങള്‍ അല്ലെങ്കില്‍ മറ്റ് സ്ഥലങ്ങളില്‍ നിന്ന് അല്ലെങ്കില്‍ രോഗബാധയുള്ളവരുമായി മറ്റിടങ്ങളില്‍ വെച്ച് ഇടപെട്ടവര്‍ എന്നിവരിലാണ് രോഗം സ്ഥിരീകരിച്ചതെന്നു പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

മാനിൽ ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 74 വയസ്സുള്ള ഒമാന്‍ സ്വദേശിയാണ് മരിച്ചതെന്നും,രാജ്യത്ത് മരിച്ചവരുടെ എണ്ണം പത്തായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. മൂന്ന് ഒമാന്‍ സ്വദേശികളും ഒരു മലയാളി ഉള്‍പ്പെടെ ഏഴു വിദേശികളുമാണ് ഇതുവരെ മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button