തിരുവനന്തപുരം • ദുബായില്‍ മരിച്ച വ്യവസായ പ്രമുഖന് അറയ്ക്കല്‍ ജോയിയുടെ മൃതദേഹം പെട്ടെന്ന് നാട്ടിലെത്തിയ്ക്കാന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ഇടപെടുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ ഓഫീസ് അറിയിച്ചു. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. വിദേശത്ത് മരിച്ച നിരവധി പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാനായിട്ടില്ല. ഈ സാഹചര്യത്തില്‍ ഒരാളുടെ കാര്യത്തിനായി മാത്രം ഇടപെടാനാകില്ല. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ദുബായില്‍ പെട്രോളിയം റിഫൈനറി ഉടമയും നിരവധി ചരക്കു കപ്പലുകളുടെ ഉടമയുമായ വയനാട് സ്വദേശി ജോയ് അറക്കല്‍ (54) ലാണ് കഴിഞ്ഞ ദിവസം ദുബായില്‍ മരിച്ചത്. ഒട്ടേറെ കമ്പനികളുടെ ഉടമയാണ്.
എന്നാല്‍ കോവിഡിനെ തുടര്‍ന്ന് രാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും. ജോയിയുടെ മരണ വിവരം അറിഞ്ഞപ്പോള്‍ തുടങ്ങിയ സന്ദര്‍ശക പ്രവാഹത്തിന് ഇനിയും കുറവ് വന്നിട്ടില്ല. കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ പൊലീസ് സന്ദര്‍ശനം കര്‍ശനമായി നിയന്ത്രിക്കുന്നുണ്ട്.
കോവിഡ് വ്യാപനവും ലോക്ഡൗണും നിലനില്‍ക്കുന്നതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ ഏറെ പ്രതിസന്ധികള്‍ നിലവിലുണ്ട്. കേരളത്തിലെ ഏറ്റവും വലിയ വീടുകളില്‍ ഒന്നായ മാനന്തവാടിയിലെ അറയ്ക്കല്‍ പാലസിലേയ്ക്ക് 2018 ഡിസംബര്‍ 29നാണ് ജോയിയും സഹോദരന് ജോണിയും കുടുംബസമേതം താമസം മാറ്റിയത്.
Post Your Comments