ലക്നൗ; ഇനി വരുന്ന അടുത്ത 6 മാസത്തിനുള്ളില്‍ 15 ലക്ഷം പേര്‍ക്കുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. തൊഴില്‍ നല്‍കുന്നതിനുള്ള സാധ്യതകള്‍ സൃഷ്ടിക്കാന്‍ നിര്‍ദ്ദേശിച്ച് യോഗി ഉന്നതാധികാരികള്‍ക്ക് കത്തയച്ചു.
കൂടാതെ വരുന്ന അടുത്ത ആറ് മാസത്തിനുള്ളില്‍ സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ പേര്‍ക്ക് തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണെന്നും അധികാരികള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്,, ഈ ആഴ്ചക്കുള്ളില്‍ തന്നെ ഇതിനെ സംബന്ധിച്ച് കരട് പദ്ധതി അവതരിപ്പിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്, ഇതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ദ്രുതഗതിയിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.
ഇന്ന് ലോകം നേരിടുന്ന കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ മേഖലകളും നിശ്ചാലാവസ്ഥയിലാണ്, ഇത് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്,, ഈ സാഹചര്യത്തിലാണ് 15 ലക്ഷം പേര്‍ക്ക് കൂടി അധിക തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കാന്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി കത്തയച്ചിരിക്കുന്നത്,, ചെറുകിട സംരംഭങ്ങള്‍, കുടില്‍വ്യവസായങ്ങള്‍, ഉത്തര്‍പ്രദേശിലെ വ്യവസായ പദ്ധതിയായ ഒരു ജില്ല, ഉല്‍പ്പന്നം,ദീന്‍ദയാല്‍ ഉപാധ്യായ് സ്വരോസ്‌ക്കര്‍ യോജന, സ്കില്‍ ഡെവലപ്പ്മെന്റ് മിഷന്‍, ഖാദി വില്ലേജ് വ്യവസായം എന്നിവ വഴി ആവശ്യമുള്ളത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു, ഇവയുടെയെല്ലാം മേധാവികളോട് സാഹചര്യം വിശദമായി പഠിച്ചതിനു ശേഷം തൊഴില്‍ സാധ്യതകളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
വരാൻ പോകുന്ന ലോക്ക്ഡൗണിന് ശേഷം കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കി സമ്പദ് ഘടനയെ ശക്തമാക്കുകയാണ് ഇതിന് പുറകിലുള്ള ലക്ഷ്യമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു,, മുഖ്യമന്ത്രിയുടെ അപ്രന്റീസ്‌ഷിപ് ഇന്‍സെന്റീവ് സ്കീമിന്റെ കീഴില്‍ യുവതി-യുവാക്കള്‍ക്ക് മാസം 2,500 രൂപ പരിശീലന ബത്തയോടെ വ്യാവസായിക മേഖലകളില്‍ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതിയും ആസൂത്രം ചെയ്യുന്നുണ്ട്, സ്‌കൂള്‍ യൂണിഫോമുകള്‍, സ്വെറ്റര്‍ എന്നിവയുടെ നിര്‍മ്മാണത്തിനും ,മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തിനുള്ള പരിശീലനങ്ങളും ആളുകള്‍ക്ക് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Post Your Comments