KeralaLatest NewsNews

പാഴ് വസ്തുക്കള്‍ കത്തിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ അച്ഛനും മകനും പരിക്ക് ; മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഇരുവര്‍ക്കുമെതിരെ പൊലീസ് കേസ്

കോഴിക്കോട്: പാഴ് വസ്തുക്കള്‍ കത്തിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ അച്ഛനും മകനും പരിക്കേറ്റു. കോഴിക്കോട് പയ്യോളിയില്‍ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. കിഴൂര്‍ സ്വദേശിയായ നാരായണന്‍ മകന്‍ ബിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.

നാരായണനും മകന്‍ ബിജുവും ചേര്‍ന്ന് വീടും പരിസരവും വൃത്തിയാക്കിയ ശേഷം ടാര്‍ വീപ്പയില്‍ പാഴ് വസ്തുക്കള്‍ നിറച്ച ശേഷം തീ കൊടുത്ത് അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ വീപ്പ പൊട്ടിത്തെറിക്കുകയായിരുന്നു. വീപ്പയില്‍ നിറച്ച സാധനങ്ങളില്‍ കരിമരുന്നും ഉള്‍പ്പെട്ടിരുന്നെന്നാണ് പ്രാഥമിക നിഗമനം. കരിമരുന്ന് അശ്രദ്ധമായി കൈകാര്യം ചെയ്തതിനാണ് ഇരുവര്‍ക്കും എതിരെ പയ്യോളി പൊലീസ് കേസെടുത്തിരിക്കുന്നത്. പയ്യോളി പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സ്ഫോടനകാരണം കണ്ടെത്താനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button