റിയാദ് : സൗദിയിൽ രോഗികളുടെ എണ്ണം 15000പിന്നിട്ടു. 1172പേർക്ക് കൂടി വെള്ളിയാഴ്ച്ച കോവിഡ് 19 സ്ഥിരീകരിച്ചു, 124പേർ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 15,102ഉം, രോഗം ഭേദമായവരുടെ എണ്ണം 2049ഉം ആയെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. 6 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു, ഇവർ സ്വാദേശികളാണോ, വിദേശികളാണോ എന്നുള്ള വിവരങ്ങൾ ലഭ്യമല്ല. ആകെ മരിച്ചവരുടെ ഇതോടെ 127ലേക്ക് ഉയർന്നു.
#الصحة تعلن عن تسجيل (1172) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (6) حالات وفيات رحمهم الله، وتسجيل (124) حالة تعافي ليصبح إجمالي عدد الحالات المتعافية (2049) حالة ولله الحمد. pic.twitter.com/8yz2aqVf3e
— وزارة الصحة السعودية (@SaudiMOH) April 24, 2020
ഖത്തറിൽ 24 മണിക്കൂറിനിടെ 761 പേര്‍ക്ക് കൂടി വൈറസ് ബാധ കണ്ടെത്തിയതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 8,525 എത്തിയെന്നും, ഏറ്റവും കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിച്ച ദിവസം കൂടിയാണ് ഇന്ന് എന്നും അധികൃതർ അറിയിച്ചു. 2,431 പേരില്‍ പരിശോധന നടത്തിയാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 59 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തരുടെ എണ്ണം 809 ആയി. 7,706 പേരാണ് ചികിത്സയിലുള്ളത്. 75, 888 പേരിൽ ഇതുവരെ കോവിഡ് പരിശോധന നടത്തി. ണ്ട് സ്വദേശികള്‍ ഉള്‍പ്പെടെ 10 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. . അത്യാവശ്യത്തിന് മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാവൂ എന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
Post Your Comments