തിരുവനന്തപുരം : കോവിഡ് 19നെ തുടർന്ന് കേരള സര്‍വകലാശാല നിര്‍ത്തിവച്ച പരീക്ഷകള്‍ പുനരാരംഭിക്കുന്ന തീയതി സമ്പന്ധിച്ച് തീരുമാനം. പരീക്ഷകള്‍ മേയ് രണ്ടാം വാരം മുതല്‍ പുനരാരംഭിക്കുവാൻ 22 ന് വൈസ് ചാന്‍സലറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരീക്ഷ മോണിറ്ററിംഗ് സമിതി തീരുമാനിച്ചു. ഇതിനായുള്ള പരീക്ഷാ കലണ്ടറിന് സമിതി രൂപം നല്‍കിയിട്ടുണ്ട്.
നിലവിലെ ലോക്ക് ഡൗണ്‍ പിന്‍വലിച്ച ശേഷം പൊതു ഗതാഗത സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കപ്പെടുന്നതിന് അനുസരിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവുകള്‍ക്ക് അനുസൃതമായി മാത്രമേ പരീക്ഷാത്തീയതികള്‍ പ്രഖ്യാപിക്കുകയുള്ളു. മുഴുവന്‍ പരീക്ഷകളും നടത്തി കഴിഞ്ഞയുടന്സമയബന്ധിതമായി മൂല്യനിര്‍ണയം പൂര്ത്തിയാക്കുനതിനുള്ള നടപടികള്‍ക്കും കമ്മിറ്റി രൂപരേഖ തയാറാക്കിയിട്ടുണ്ടെന്നും ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിനു ശേഷം ആരോഗ്യ വകുപ്പ് നിഷ്കര്‍ഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമായിരിക്കും പരീക്ഷകള്‍ നടത്തുകയെന്നും സര്‍വകലാശാല പത്രക്കുറിപ്പിലൂടെ അറിയിച്ചു.
എംജി സർവകലാശാല മാറ്റി വെച്ച പരീക്ഷകൾ വീണ്ടും ആരംഭിക്കുന്നതിനുള്ള തീയതി തീരുമാനിച്ചു. ബിരുദ, ബിരുദാനന്തരബിരുദ പരീക്ഷകൾ മേയ് 18 മുതൽ. പുനരാരംഭിക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചതായി റിപ്പോർട്ട്. ആറ്, നാല് സെമസ്റ്റർ ബിരുദപരീക്ഷകൾ യഥാക്രമം മേയ് 18, 19 തീയതികളിൽ പുനരാരംഭിക്കും. അഞ്ചാം സെമസ്റ്റർ ബിരുദ പ്രൈവറ്റ് പരീക്ഷകൾ മേയ് 25 മുതലും,റ്, നാല് സെമസ്റ്റർ ബിരുദപരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം മേയ് 25, 28 മുതൽ അതത് കോളേജിലും നടക്കും. രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ രണ്ടാംവാരം മുതൽ നടക്കും, രണ്ടാംസെമസ്റ്റർ പ്രാക്ടിക്കൽ പരീക്ഷകളും ജൂണിൽ പൂർത്തീകരിക്കും.ബിരുദാനന്തരബിരുദ നാലാം സെമസ്റ്റർ പരീക്ഷകൾ മേയ് 25-ന് ആരംഭിക്കും. പി.ജി. പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ എട്ടിന് തുടങ്ങും. പരീക്ഷകളുടെ വിശദമായ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.
കോവിഡ് 19 വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ മേയിൽ ഇളവുകൾ വരുമെന്ന പ്രതീക്ഷയിലാണ് പരീക്ഷകൾ പുനരാരംഭിക്കാനുള്ള ടൈംടേബിളുകൾ തയ്യാറാക്കുന്നത്. സർക്കാർനിർദേശങ്ങളുടെ അടിസ്ഥാനത്തിലാകും പരീക്ഷകൾ പുനരാരംഭിക്കുക. ജൂൺ ഒന്നുമുതൽ ഒമ്പത് കേന്ദ്രത്തിലായി ഹോം വാല്യുവേഷൻ രീതിയിൽ ഒരാഴ്ചകൊണ്ട് മൂല്യനിർണയം പൂർത്തീകരിക്കുമെന്നു
അധികൃതർ അറിയിച്ചു.
Post Your Comments