മുംബൈ: ഇന്ത്യയിൽ ലോക്ക് ഡൗണ്‍ ഫലപ്രദമാകണമെങ്കില്‍ പത്ത് ആഴ്ച സമയം നല്‍കണമെന്ന് ലോകപ്രശസ്ത്ര ആരോഗ്യപ്രസിദ്ധീകരണമായ ദി ലാന്‍സെറ്റിന്റെ എഡിറ്റര്‍ റിച്ചാര്‍ ഹോര്‍ട്ടൺ. മഹാമാരി ഒരു രാജ്യത്തും ദീര്‍ഘകാലം നില്‍ക്കില്ല. രാജ്യങ്ങള്‍ കോവിഡിനെ നേരിടാന്‍ ശരിയായ കാര്യങ്ങള്‍ തന്നെയാണ് ചെയ്യുന്നത്. ഇന്ത്യയിൽ ലോക്ക് ഡൗണ്‍ ഫലപ്രദമാകണമെങ്കില്‍ പത്ത് ആഴ്ച സമയം നല്‍കണം. ഈ സമയം രോഗവ്യാപനം കുറയുന്നുണ്ടോ എന്ന് നോക്കണം. രോഗവ്യാപനം കുറഞ്ഞാൽ സാധാരണ നിലയിലേക്ക് മാറാം. എങ്കിലും സാമൂഹിക അകലം പാലിക്കണം, മാസ്‌കുകള്‍ ധരിക്കണമെന്നും റിച്ചാര്‍ഡ് ഹോര്‍ട്ടണ്‍ വ്യക്തമാക്കി.
ഇന്ത്യ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്ന് അറിയാം. എങ്കിലും ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ ധൃതികൂട്ടരുത്. കോവിഡിന്റെ രണ്ടാമതൊരു തിരിച്ചുവരവ് ഉണ്ടായാല്‍ അത് ആദ്യത്തേക്കാള്‍ അപകടകരമായിരിക്കും. അങ്ങനെ വന്നാല്‍ വീണ്ടും ലോക്ക് ഡൗണ്‍ ആരംഭിക്കേണ്ടിവരും.വി ലപ്പെട്ട സമയവും സമ്പത്തും അതിനായി ചെലവഴിക്കേണ്ടിവരും. അതുകൊണ്ട് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ പത്ത് ആഴ്ച വരെ തുടരണമെന്നാണ് റിച്ചാര്‍ ഹോര്‍ട്ടൺ പറയുന്നത്.
Post Your Comments