സോള്‍: ഗുരുതരാവസ്ഥയിലാണെന്നും മസ്തിഷ്‌കമരണം സംഭവിച്ചുവെന്നുമുള്ള അഭ്യൂഹങ്ങൾക്കിടെ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് കത്തയച്ചതായി റിപ്പോര്‍ട്ടുകള്‍. മുത്തച്ഛന്‍ കിം ഇല്‍ സൂങ്ങിന്റെ 108ാം ജന്മദിനത്തിന് ആശംസയറിച്ച സിറിയന്‍ പ്രസിഡന്റിന് കിം നന്ദി അറിയിച്ചുവെന്ന്’ഉത്തരകെറിയന്‍ ഔദ്യോഗിക മാധ്യമമാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
Read also: കൊറോണ രോഗികളിൽ കണ്ടെത്തിയത് പുതിയ രണ്ട് ലക്ഷണങ്ങൾ കൂടി; ഇവ കണ്ടാൽ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
ഏപ്രില്‍ 15ന് നടന്ന മുത്തച്ഛന്റെ പിറന്നാളാഘോഷങ്ങളില്‍ നിന്ന് കിം വിട്ടുനിന്നിരുന്നു. ആദ്യമായാണ് കിം ജോങ് ഉന്‍ മുത്തച്ഛന്റെ ജന്മവാര്‍ഷിക ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഇതോടെയാണ് കിം അസുഖ ബാധിതനാണെന്ന സംശയം മാധ്യമങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായത്. ഏപ്രില്‍ 11ന് വര്‍ക്കേഴ്‌സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്. ഈ യോഗത്തിന് ശേഷം ഏപ്രില്‍ 12നാണ് കിമ്മിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. അതേസമയം കിം ജോങ് ഉന്നിന്റെ ആരോഗ്യനില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ദക്ഷിണ കൊറിയ രംഗത്തെത്തിയിരുന്നു.
Post Your Comments