റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഒരു ഇന്ത്യൻ പൗരൻ കൂടി മരിച്ചു. മഹാരാഷ്ട്ര സ്വദേശി ശൈഖ് ഉബൈദുല്ല (49) ആണ് ദമ്മാമിൽ വെച്ച് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്ത്യൻ എംബസി ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് സൗദിയിൽ മരിച്ച ഇന്ത്യൻ പൗരന്മാരുടെ എണ്ണം 11 ആയി. മദീനയില്‍ നാലു പേരും മക്കയില്‍ മൂന്നു പേരും ജിദ്ദയിൽ രണ്ടുപേരും റിയാദ്, ദമ്മാം എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്. ഇതിൽ രണ്ടു പേർ മലയാളികളാണ്. കണ്ണൂർ പാനൂർ സ്വദേശി ഷബ്നാസ് മലപ്പുറം ചെമ്മാട് സ്വദേശി സഫ്വാൻ എന്നിവരാണ് മലയാളികൾ.
Post Your Comments