Latest NewsNewsSaudi ArabiaGulf

പ്രവാസികളടക്കം ഏഴു പേർ കൂടി മരിച്ചു : പുതുതായി 1158 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

റിയാദ് : സൗദിയിൽ ആറു പ്രവാസികളടക്കം ഏഴുപേർ വ്യായാഴ്ച കോവിഡ് 19 ബാധിച്ച് മരിച്ചു. 23നും 67നും ഇടയിൽ പ്രായമുള്ള ആറ് പ്രവാസികൾ മക്കയിലും ജിദ്ദയിലുമാണ് മരണപ്പെട്ടത്. 69 വയസുള്ള സൗദി പൗരനും ജിദ്ദയിൽ മരിച്ചുവെന്നും, രാജ്യത്തെ ആകെ മരണസംഖ്യ 121 ആയി ഉയർന്നുവെന്നും അധികൃതർ അറിയിച്ചു.

ALSO READ : കോവിഡ്, പച്ചക്കറി വാങ്ങുന്നവർക്ക് നിയന്ത്രണങ്ങളുമായി വ്യാപാരികൾ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

ആരോഗ്യവകുപ്പ് ഏഴാം ദിവസവും തുടർന്ന ഫീൽഡ് സർവേയിലൂടെ 1158 പേരിൽ രോഗം സ്ഥിരീകരിച്ചു. ഇതോടെ സൗദിയിലെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 13930 ആയി. പുതുതായി വൈറസ് ബാധ കണ്ടെത്തിയതിൽ 15 ശതമാനം മാത്രമാണ് സ്വദേശികൾ. 85 ശതമാനവും വിദേശികളാണ്. 1925 പേർക്ക് ഇതുവരെ രോഗം ഭേദമായി. 113 പേരാണ് കഴിഞ്ഞ ദിവസം സുഖം പ്രാപിച്ചത്. രാജ്യത്തെ വിവിധ ആശുപത്രികളിൽ 11884 പേർ ചികിത്സയിലാണ്. ഇവരിൽ 93 പേർ ഗുരുതരാവസ്ഥയിലും, തീവ്രപരിചരണ വിഭാഗത്തിലുമാണ്. ആരോഗ്യ വകുപ്പിെൻറ 150ലേറെ മെഡിക്കൽ ടീമുകളാണ് സൗദിയിൽ വിവിധ ഭാഗങ്ങളിലായി ഫീൽഡ് സർവേയ്ക്കായി രംഗത്തിറങ്ങുന്നത്.

ബഹ്റൈനിൽ ഇന്ത്യക്കാരൻ കോവിഡ് ബാധിച്ച് മരിച്ചു. രാജസ്ഥാനിലെ സിക്കാർ സ്വദേശിയായ 36കാരനാണ് മരണപ്പെട്ടത്. സ്രവ പരിശോധന ഫലം പോസറ്റീവ് ആയതോടെ ഇയാൾ ഐസോലേഷനിൽ കഴിയുകയായിരുന്നുവെന്നും ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം എട്ടായതായും. ബഹ്റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

71പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതിൽ 48 പേർ പ്രവാസികളും മറ്റുള്ളവർ വിദേശത്ത് നിന്ന് വന്നവരുമാണ്, 12 പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 56പേർക്ക് കൂടി രോഗം ഭേദമായി. 1,008 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നതെന്നും, 1,082 പേർ വീടുകളിലും മറ്റുമായി നിരീക്ഷണത്തിൽ കഴിയുകയാണെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button