മുംബൈ : ഇന്ന് ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെൻസെക്സ് 743 പോയിന്റ് ഉയർന്നു 31,379.55ലും നിഫ്റ്റി 206 പോയിന്റ് ഉയര്‍ന്ന് 9187.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ജിയോ പ്ലാറ്റ്ഫോമില്‍ വിദേശ നിക്ഷേപമെത്തിയതോടെ റിലയന്‍സിന്റെ ഓഹരിവില 10ശതമാനത്തിലേറെ ഉയര്‍ന്നതാണ് ഓഹരി വിപണിക്ക് നേട്ടമായത്. നിഫ്റ്റി ബാങ്ക്, ഐടി, വാഹനം, എഫ്എംസിജി, ലോഹം, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയ സൂചികകളെല്ലാം തന്നെ നേട്ടത്തിലായിരുന്നു
Also read : കോവിഡ് 19 : നോക്കിയ ഫോണുകളുടെ വാറന്റി കാലാവധി നീട്ടി
സീ എന്റര്ടെയ്ന്മെന്റ്, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിന്‍സര്‍വ്, ഇന്‍ഡസിന്റ് ബാങ്ക്, നെസ്ലെ, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്, ബ്രിട്ടാനിയ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലും,എന്‍ജിസി, വേദാന്ത, എല്‍ആന്‍ഡ്ടി, സിപ്ല, എച്ച്ഡിഎഫ്സി, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Post Your Comments