ജമ്മുകശ്മീര്‍:ഇന്ത്യ-കശ്മീര്‍ അതിര്‍ത്തിയില്‍ സുരക്ഷാ സേനയും പാക് ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു.ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സുരക്ഷാ സേന മെല്‍ഹോറ പ്രദേശത്ത് തിരച്ചില്‍ നടത്തിയത്.പ്രദേശത്ത് ഇനിയും ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് സൈന്യത്തിനു ലഭിച്ച വിവരം . ഇതേ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും പോലീസ് പറഞ്ഞു.ഇന്നലെ വൈകിട്ടാണ് തെക്കന്‍ കശ്മീരിലെ ഷോപിയന്‍ ജില്ലയിലെ മെല്‍ഹോറ ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചത്. വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ സേന ഭീകരരുടെ ഒലിത്താവളം വളയുകയായിരുന്നു. എന്നാല്‍, ഒളിച്ചിരുന്ന തീവ്രവാദികള്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തുവെന്നും പോലീസ് പറഞ്ഞു.
കരസേനയുടെ 55 രാഷ്ട്രീയ റൈഫിള്‍സ്, ഷോപിയന്‍ പോലീസ്, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്.കൊല്ലപ്പെട്ട ഭീകരുടെ തിരിച്ചറിയല്‍ രേഖ ഇതുവരെ ലഭിച്ചിട്ടില്ല . ഇതിനായി പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
Post Your Comments