
മാവേലിക്കര: ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന വൃദ്ധ ദമ്പതികള്‍ ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ട് തീ കൊളുത്തി ജീവനൊടുക്കി. മാവേലിക്കര ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് പാലപ്പള്ളില്‍ വിനോദ് ഭവനത്തില്‍ രാഘവന്‍ (80), മണിയമ്മ (75) എന്നിവരാണ് മരിച്ചത്.ഏറെ കാലമായി ഇവര്‍ തനിച്ചാണ് താമസിച്ച് വരുന്നത്. മകന്‍ വിനോദ് കുമാര്‍ കായംകുളം എം.എസ്.എം. കോളേജിലെ ക്ലാര്‍ക്കാണ്. ഇയാള്‍ വീട്ടില്‍ നിന്നും മാറി താമസിക്കുകയാണ്.
മകള്‍ ബീന വിവാഹിതയുമാണ്.ഇന്നലെ രാത്രി 11.45 ഓടെ ആയിരുന്നു സംഭവം. അടുക്കളയില്‍ നിന്നും ഗ്യാസ് സിലിണ്ടര്‍ കിടപ്പ് മുറിയില്‍ എത്തിച്ച് ഗ്യാസ് തുറന്ന് വിട്ട് തീ കൊളുത്തുകയായിരുന്നു. ഫയര്‍ഫോഴ്‌സും,പോലീസും എത്തി തീയണച്ച് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഒറ്റയ്ക്ക് താമസിക്കുന്നതിന്റെ മാനസിക സംഘര്‍ഷമാകാം കാരണമെന്ന് പറയപ്പെടുന്നു.
Post Your Comments