കൊല്ലം: ഹൃദയാഘാതം മൂലം ഇന്ന് രാവിലെ അന്തരിച്ച പ്രശസ്ത മിമിക്രി കലാകാരനും ജനപ്രിയ ടെലിവിഷന്‍ പരിപാടിയായ കോമഡിസ്റ്റാഴ്സിലൂടെ ശ്രദ്ധേയനുമായ ഷാബുരാജിന്റെ വിയോഗത്തിന്റെ ഞെട്ടലില്‍ സഹപ്രവർത്തകർ. ഷാബുരാജിന്റെ യഥാർത്ഥ അവസ്ഥ പരിതാപകരമാണെന്നാണ് ഇവരുടെ വെളിപ്പെടുത്തൽ. കൊടിയ ദാരിദ്ര്യത്തിലായിരുന്ന കുടുംബത്തിന്റെ ഏകപ്രതീക്ഷയായിരുന്നു ഷാബുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം വീടിനുസമീപത്തുനിന്ന ഷാബുവിനെ ഞായറാഴ്ച രാത്രിയോടെയാണ് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടത്.
സുഹൃത്തുക്കള്‍ ചേര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും കോവിഡ് 19 രോഗികളുടെ ആധിക്യം മൂലം മറ്റെവിടേയ്ക്കെങ്കിലും കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ആംബുലന്‍സ് ഡ്രൈവറുടെ നിര്‍ദ്ദേശപ്രകാരമാണ് ഷാബുവിനെ മേവറത്തുള്ളസ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.ഒരു രാത്രി മുഴുവന്‍ ഓടി നടന്ന് പണം സംഘടിപ്പിച്ചിട്ടും ഷാബുവിനെ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന വിഷമത്തിലാണ് സുഹൃത്തും മിമിക്രി കലാകാരനുമായ ശ്യാം മങ്ങാട്.
കലാകാരന്മാരും സുഹൃത്തുക്കളുമായ ശര്‍മ്മയും ശ്യാം മങ്ങാടും ചേര്‍ന്ന് സുഹൃത്തുക്കളില്‍ നിന്ന്പണം സമാഹരിച്ച് അടച്ചതോടെയാണ് ഹൃദയരക്തക്കുഴലുകളില്‍ ഒന്നിലെ ബ്ലോക്ക് ശസ്ത്രക്രിയയിലൂടെ നീക്കിയത്. രണ്ടാമത്തെ ബ്ലോക്ക് നീക്കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെ ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. ഷാജുവിന് മുമ്പും ഹൃദയാഘാതമുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍പറഞ്ഞതോടെയാണ് സുഹൃത്തുക്കള്‍പോലും ഇതറിയുന്നത്.
പാല്‍ഘർ സംഭവം: ഉദ്ധവ് താക്കറെയ്ക്ക് സ്പീഡ് പോസ്റ്റിൽ വളകൾ അയച്ചു കൊടുത്ത് പ്രതിഷേധം
തിരുവനന്തപുരം കല്ലമ്പലത്തിനടുത്ത് വലത്തുകോണം പുതുശേരിമുക്കില്‍ ചന്ദ്രികാവിലാസത്തില്‍ ഉണ്ണിക്കൃഷ്ണന്‍ -ശ്യാമള ദമ്പതികളുടെ മകനായ ഷാബുരാജ് സ്‌കൂള്‍ കാലഘട്ടം മുതലേ മിമിക്രി രംഗത്ത് സജീവമായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം സരിഗയിലൂടെ പ്രൊഫഷണല്‍ മിമിക്രി രംഗത്തെത്തിയ ഷാബുവിന് ചലച്ചിത്രതാരം നോബിയുമായുള്ള സൗഹൃദമാണ് തുണയായത്.നോബിയോടെപ്പം ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച ഷാബു പ്രശസ്തിയുടെ പടവുകള്‍ കയറുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്.
പന്ത്രണ്ട് വര്‍ഷംമുന്‍പ് അയല്‍വാസിയും ബന്ധുവുമായ ചന്ദ്രികയെ പ്രണയിച്ച് വിവാഹം കഴിച്ച ഷാബുവിന് ജീവന്‍, ജ്യോതി, ജിത്തു, വിഷ്ണു എന്നിങ്ങനെ നാലുമക്കളാണുള്ളത്. ടെലിവിഷന്‍ പരിപാടികളിലൂടെ ജീവിതം പച്ച പിടിച്ചു വരുന്നതിനിടെയാണ് ഭാര്യ ചന്ദ്രികയ്ക്ക് ഹൃദ്രോഗം ബാധിച്ചത്.ഭാര്യയുടെ ചികിത്സാച്ചിലവും കുട്ടികളുടെ പഠിപ്പുമൊക്കെയായി ഏറെ ബുദ്ധിമുട്ടിയിരുന്ന ഷാബുവിന് കോവിഡ് മൂലമേര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ വലിയ ആഘാതമായി. നേരത്തേകരാറൊപ്പിട്ടിരുന്ന സ്റ്റേജ് പരിപാടികളും ടെലിവിഷന്‍ പരിപാടികളും റദ്ദാക്കിയതോടെ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയ ഷാബു ഇതിനിടെ തനിക്കുണ്ടായ ഹൃദയാഘാതം വക വയ്ക്കാതെ മുന്നോട്ടുപോവുകയായിരുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഏഷ്യാനെറ്റിലെ കോമഡിസ്റ്റാര്‍ എന്ന പരിപാടിയില്‍ സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റായി എത്തിയിരുന്ന ഷാബു പരിപാടികള്‍ ഇല്ലാത്ത സമയത്ത് കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റിയിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുമൂലമാണ് ചികിത്സ തേടാതിരുന്നതെന്ന് ഭാര്യാസഹോദരന്‍ വെളിപ്പെടുത്തി. വൈകിട്ട് അഞ്ചരയോടെ പുതുശേരി മുക്കിലുള്ള വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു.
ലോക്ക് ഡൗണ്‍ കാലത്തിനുശേഷം സുഹൃത്തുക്കളായ മിമിക്രികലാകാരന്മാരെ ചേര്‍ത്ത് ഒരു പരിപാടി സംഘടിപ്പിച്ച് അതില്‍നിന്നും ലഭിക്കുന്ന തുക ഷാബുവിന്റെ കുടുംബത്തിന് സഹായമായി നല്‍കാന്‍ ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇത് അപര്യാപ്തമാണെന്നാണ് ഇവർ പറയുന്നത്. ഷാബുവിന്റെ ബാങ്ക് അക്കൗണ്ട് ചുവടെ:
046501000021581
IFSC: IOBA 0000465
Indian overseas bank
Nagaroor branch
Post Your Comments