മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകത്തെ അപലപിച്ച് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. രണ്ട് സന്യാസിമാരെയും അവരുടെ ഡ്രൈവര്‍മാരെയും ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്ന സംഭവം അപലപനീയമാണ്. ഇത് രാഷ്ട്രീയം പറയേണ്ട സമയമല്ലെന്നും കൊവിഡ് വൈറസിനെതിരായ പോരാട്ടത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണെന്നും പവാര്‍ പറഞ്ഞു. പാല്‍ഘര്‍ ആള്‍ക്കൂട്ട കൊലപാതകം തെറ്റിദ്ധാരണയുടെ പേരില്‍ ഉണ്ടായതാണ്. സംഭവത്തില്‍ ഉള്‍പ്പെട്ടുവെന്ന് കരുതപ്പെടുന്ന നൂറിലധികം ആളുകളെ അറസ്റ്റ് ചെയ്തുകഴിഞ്ഞു.
അറസ്റ്റിലായവരുടെ ബന്ധുക്കളെ അടക്കം ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അതിന്റെ പേരില്‍ സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്ന പ്രതിപക്ഷ ആരോപണം ശരിയല്ലെന്നും പവാര്‍ കുറ്റപ്പെടുത്തി.ഇക്കഴിഞ്ഞ പതിനാറിനാണ് സംഭവം നടന്നത്. കല്പവൃക്ഷ ഗിരി മഹാരാജ്, സുശീല്‍ ഗിരി മഹാരാജ് എന്നീ സന്യാസിമാര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്.
ഗുജറാത്തിലേക്ക് റോഡ് മാര്‍ഗം പോവുകയായിരുന്ന ഇവരെ മോഷ്ടാക്കളെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്നും സംശയിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു. ഹിന്ദു സന്യാസിമാര്‍ കൊല്ലപ്പെട്ട സംഭവം രാജ്യത്തെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. അതേസമയം സംഭവത്തിൽ എൻസിപി നേതാവ് ഉൾപ്പെട്ടിട്ടുള്ളതായാണ് റിപ്പോർട്ട്. കൊലപാതകത്തിനു ശേഷം വേണ്ട രീതിയില്‍ കേസ് ചാര്‍ജ് ചെ്യാന്‍ പോലീസ് മടിച്ചു .
എന്നാല്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫട്നാവിസ് ഈ പ്രശ്നത്തില്‍ സജീവമായി ഇടപെടുകയും ബിജെപി കേന്ദ്ര നേതൃത്വം വിഷയത്തില്‍ സത്വര നടപടികള്‍ ചെയ്യുവാന്‍ ആവശ്യപ്പെടുകയും ചെയ്തത് കൊണ്ടാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതും 110 ഓളം പേരെ അറസ്റ്റ് ചെയ്യുവാൻ തുനിഞ്ഞതും.
Post Your Comments