ബെയ്ജിംഗ് : കൊറോണ വൈറസ് പല വിധം , യൂറോപ്പിനെ പിടിമുറുക്കിയത് ഏറ്റവും മാരകമായ കൊറോണ വൈറസ്. ദുരന്തത്തിന്റെ വ്യാപ്തി ഇനിയും എത്രയോ മടങ്ങ് വര്‍ദ്ധിച്ചേക്കാമെന്ന ഭയം വിതച്ചുകൊണ്ടാണ് മറ്റൊരു കണ്ടുപിടിത്തം കൂടി ഉണ്ടായിരിക്കുന്നത്.
കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ നിന്നു തന്നെയാണ് ഈ വിവരവും പുറത്ത് വരുന്നത്. കൊറോണ നിരന്തരം മ്യുട്ടേഷന് വിധേയമായി കൊണ്ടിരിക്കുന്നു എന്നാണ് ഈ പുതിയ വിവരം. സെജിയാങ്ങ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം പുറത്ത് വന്നത്. ഇതുവരെ ചുരുങ്ങിയത് 30 വ്യത്യസ്ത സ്‌ട്രെയിനുകളെങ്കിലും കണ്ടുപിടിച്ചിട്ടുണ്ട്.
ചൈനയില്‍ കാണപ്പെടുന്ന തരം കൊറോണവൈറസ് അഥവാ സാര്‍സ്-കോവ് 2 വൈറസ് താരതമ്യേന മാരകമായ പ്രഹരശേഷിയുള്ളതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് തന്നെ യൂറോപ്പിലാകമാനം പടര്‍ന്നത്. എന്നാല്‍ അമേരിക്കയില്‍ പടര്‍ന്നിരിക്കുന്നത് താരതമ്യേന പ്രഹരശേഷി കുറവുള്ള ഇനമാണ്.വൈറസില്‍ സംഭവിക്കുന്ന മ്യുട്ടേഷന്‍, അവ മൂലമുണ്ടാകുന്ന രോഗത്തിന്റെ തീവ്രതയെ സ്വാധീനിക്കും എന്ന് തെളിയിക്കുന്ന ആദ്യ പഠനമാണ് ഇതെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
യൂറോപ്പില്‍ നിന്നും ചൈനയില്‍ നിന്നും എത്തിയ വൈറസുകള്‍ അമേരിക്കയില്‍ വ്യാപനത്തിലുണ്ട് എന്ന വാര്‍ത്ത വന്നതിന് തൊട്ടുപുറകെയാണ് ഈ റിപ്പോര്‍ട്ടും വരുന്നത്. ഏറ്റവും ശക്തികൂടിയ ഇനം വൈറസിന് ഏറ്റവും ശക്തി കുറഞ്ഞവയേക്കാള്‍ 270 മടങ്ങ് പ്രഹരശേഷി ഉണ്ടായിരിക്കും. ഇത്തരത്തില്‍ അല്പം ശക്തി കുറഞ്ഞ ഇനങ്ങളാണ് വാഷിങ്ടണ്‍ ഉള്‍പ്പടെ അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വ്യാപിച്ചിരിക്കുന്നത്. ഇത് തന്നെയാണ് ഈ മഹാവ്യാധിക്ക് ആരംഭം കുറിച്ച വുഹാനിലും ഉണ്ടായിരുന്ന ഇനം.
Post Your Comments