KeralaLatest NewsNews

തോന്നക്കല്‍ വൈറോളജി ഇന്‍സ്റ്റിട്ട്യൂട്ടിന് അംഗീകാരം : അഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ സ്ഥാപനം

തിരുവനന്തപുരം • തിരുവനന്തപുരം തോന്നക്കലിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയ്ക്ക് ഗ്ലോബല്‍ വൈറോളജി നെറ്റ്‌വര്‍ക്കിലാണ് അംഗീകാരം ലഭിച്ചത്. ഈ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ സ്ഥാപനമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി.

വൈറസുകളുടെ വ്യാപനത്തെക്കുറിച്ച് പഠിക്കാണ് തോന്നക്കലില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സ്ഥാപിച്ചത്. കഴിഞ്ഞ നിപാ വൈറസ് വ്യാപന വേളയിലാണ് അടിയന്തിരമായി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

ആലപ്പുഴയിൽ വൈറോളജി ലാബ‌് ഉണ്ടെങ്കിലും നിപാ പോലുള്ള മാരക വൈറസുകളുടെ നിർണയത്തിന‌് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട‌് മാത്രമായിരുന്നു ആശ്രയം. മണിപ്പാൽ സ്വകാര്യ ലാബിലെ പരിശോധനയുടെ ഫലം പുണെ ഇൻസ്റ്റിറ്റ്യൂട്ട‌് സാക്ഷ്യപ്പെടുത്തണം എന്ന പ്രതിബന്ധവുമുണ്ടായിരുന്നു. പുണെ ഇൻസ്റ്റിറ്റ്യൂട്ടിനേക്കാൾ സാങ്കേതികത്തികവോടെ പരിശോധനകൾ സാധ്യമാകുന്ന തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട‌് ഓഫ‌് അഡ്വാൻസ‌്ഡ‌് വൈറോളജി രാജ്യത്തിനാകെ മുതൽക്കൂട്ടാകും. മറ്റ‌് സംസ്ഥാനങ്ങളിൽനിന്നുള്ള സാമ്പിളുകളും ഇവിടെ പരിശോധിക്കാം.

രാജ്യത്തെവിടെയും ഉണ്ടായേക്കാവുന്ന മാരക വൈറസ‌് ബാധകൾ വേഗത്തിൽ നിർണയിക്കാനും കൂടുതൽ ഫലപ്രദമായ പ്രതിരോധമാർഗങ്ങൾ ആസൂത്രണം ചെയ്ത‌് നടപ്പാക്കാനും കഴിയും. രോഗവ്യാപനം തടയാനുള്ള മുൻകരുതൽ നടപടികൾ നിർദേശിക്കാനുള്ള ഗവേഷണങ്ങളും നടത്തും. അന്താരാഷ്ട്ര ഏജൻസിയായ ഗ്ലോബൽ വൈറസ‌് നെറ്റ‌്‌വർക്കിന്റെ സെന്ററായും പ്രവർത്തിക്കും. നെറ്റ‌്‌വർക്കിന്റെ 29 രാജ്യങ്ങളിലായുള്ള 45 കേന്ദ്രങ്ങളിലെ ഗവേഷകരുമായി നിരന്തര ആശയവിനിമയത്തിനുള്ള അവസരമുണ്ടാകും. പൂർണമായും പ്രവർത്തനസജ്ജമാകും വരെ നെറ്റ‌്‌വർക്കിന്റെ യൂറോപ്യൻ, ഏഷ്യൻ (ജപ്പാൻ) സെന്ററുകളുടെ മേൽനോട്ടത്തിലായിരിക്കും പ്രവർത്തനം.

shortlink

Post Your Comments


Back to top button