മുംബൈ: 53 മാധ്യമപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ പത്ര, ചാനൽ റിപ്പോർട്ടർമാർക്കും ഫോട്ടോഗ്രാഫർമാർക്കും കാമറാമാൻമാർക്കുമാണ് രോഗം ബാധിച്ചത്. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ മാധ്യമപ്രവർത്തകർക്കായി നടത്തിയ സ്രവ പരിശോധനയിലാണ് വൈറസ് ബാധിതരെ കണ്ടെത്തിയത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏപ്രിൽ 16, 17 തീയതികളിൽ പരിശോധനക്കായി ശേഖരിച്ച 171 മാധ്യമപ്രവർത്തകരുടെ സാമ്പിളുകളുടെ ഫലം ഇന്നാണ് പുറത്തു വന്നത്. 53 മാധ്യമപ്രവർത്തകരുടെ ഫലം പോസിറ്റീവ് ആയതായി അധികൃതർ അറിയിച്ചു. പോസിറ്റിവ് ആയ മിക്ക മാധ്യമപ്രവര്‍ത്തകര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നതു ഏറെ ആശങ്കയ്ക്ക് കാരണമായി. കഴിഞ്ഞദിവസം വരെ ജോലി ചെയ്തിരുന്നതിനാല്‍ ഇവരുമായി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവർക്കും ക്വാറന്റൈന് നിര്‍ദേശം നല്കി മുംബൈയിൽ ഞായറാഴ്ചവരെ 2,724 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണസംഖ്യ 132.
Post Your Comments