തൊണ്ണൂറുകളില്‍ ഹോളിവുഡില്‍ മോഡലിങും അഭിനയവുമെന്നാല് തനി ലൈംഗികതയായിരുന്നുവെന്ന് തുറന്നു പറഞ്ഞ് അറുപതിരണ്ടുകാരിയായ പ്രശസ്ത ഹോളീവുഡ് നടി ഷാരോണ്‍ സ്റ്റോണ്‍. തന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ആണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
തന്റെ തുടക്കകാലത്ത് ചിലര്‍ തനിക്ക് പുരുഷത്വം കൂടുതലാണെന്നും തീരെ സെക്സിയല്ലെന്നും വരെ പ്രചരിപ്പിച്ചിരുന്നതായും പിന്നീട് ഇവ തെറ്റാണെന്ന് തെളിയിക്കാനും അത് തിരുത്താനും വേണ്ടി പ്ലേ ബോയ് മാഗസിനില്‍ അര്‍ധനഗ്നയായി ഫോട്ടോഷൂട്ട് ചെയ്യേണ്ടി വന്നെന്നും താരം വെളിപ്പെടുത്തുന്നു. 20 വര്‍ഷംമുമ്പ് ഹോളിവുഡ് തീര്‍ത്തും സ്ത്രീവിരുദ്ധമായിരുന്നു. തന്നെക്കാള്‍ മൂന്ന് വയസ്സ് കൂടുതലുള്ള മെല്‍ ഗിബ്സണ് തനിക്ക് പ്രായം തോന്നിക്കുമെന്നും അതിനാല്‍ തനിക്കൊപ്പം അഭിനയിക്കില്ലെന്നും പറഞ്ഞിരുന്നതായും ഷാരോണ്‍ സ്റ്റോണ്‍ പറയുന്നു.
1992-ല്‍ പുറത്തിറങ്ങിയ ബേസിക് ഇന്‍സ്റ്റിക്റ്റ് എന്ന ചിത്രത്തിലൂടെയാണ് ഷാരോണ്‍ സ്റ്റോണ്‍ ശ്രദ്ധ പിടിച്ചു പറ്റുന്നത്. തുടര്‍ന്ന്, തീരെ സെക്സി അല്ലെന്ന് പ്രചരിപ്പിച്ചതില്‍ നിന്നും ഏറ്റവും സെക്സിസ്റ്റ് സ്റ്റാര്‍ എന്ന പദവിയിലേക്ക് താരമെത്തി. എന്നാല്‍, ആ സ്ഥാനം തനിക്ക് അഭിമാനം നല്‍കിയിട്ടില്ലെന്നാണ് സ്റ്റോണ്‍ പറയുന്നത്.
Post Your Comments