ന്യൂഡല്‍ഹി: തബ്ലീഗ് ജമാ അത്തുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്ക്കുന്നു എന്ന് ഇന്ത്യന്‍ വനിതാ ഗുസ്തി താരം ബബിത ഫോഗാട്ട്. ഇന്ത്യയിലെ വൈറസ് വ്യാപനത്തിന് കാരണം തബ്ലീഗ് ജമാ അത്ത് ആണെന്നും അവരാണ് രാജ്യത്തെ വൈറസ് എന്നും ബബിത ട്വീറ്റ് ചെയ്തിരുന്നു. ‘എല്ലാവര്ക്കും എന്റെ നമസ്കാരം. കുറച്ച് ദിവസം മുന്‍പ് ഞാന്‍ ഒരു ട്വീറ്റ് ചെയ്തിരുന്നു.ഇതിനു പിന്നാലെ വാട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലൂടെ നിരവധി സന്ദേശങ്ങളാണ് ലഭിക്കുന്നത്.
ഫോണിലൂടെ ചിലര്‍ വിളിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍, അത്തരക്കാരോട് എനിക്ക് പറയാനുള്ളത് ഭയന്ന് വീട്ടിലിരിക്കാന്‍ ഞാന്‍ സൈറ വാസിം അല്ല എന്നാണ്. എന്റെ പേര് ബബിത ഫോഗാട്ട് എന്നാണ്. എന്നും ഞാന്‍ എന്റെ രാജ്യത്തിനു വേണ്ടി പോരാടിയിട്ടുണ്ട്. അത് ഇനിയും തുടരും’. ബബിത പറഞ്ഞു.ബബിതയുടെ പരാമര്‍ശത്തിനെതിരെ നിരവധിയാളുകള്‍ രംഗത്തു വന്നിരുന്നെങ്കിലും താരത്തിന് പിന്തുണയേറുന്ന കാഴ്ചയാണ് സമൂഹ മാദ്ധ്യമങ്ങളില്‍ കാണാനാകുന്നത്.
#SupendBabitaPhogat എന്ന ഹാഷ്ടാഗില് ബബിതക്കെതിരെ ആസൂത്രിതമായ പ്രചാരണം നടന്നെങ്കിലും താരത്തെ പിന്തുണച്ചു പ്രമുഖര്‍ ഉള്‍പ്പെടെ നിരവധിയാളുകളാണ് രംഗത്തു വന്നത്. #ISupportBabitaPhogat എന്ന ക്യാമ്പയിനിന് വലിയ രീതിയിലുള്ള ജനപിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.”ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം തബ്ലീഗ് ജമാ അത്ത് അല്ലേ എന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസ് പടരാന്‍ കാരണം അവരല്ലേ” എന്നും ബബിത ചോദിച്ചു. താന്‍ ഒരു മതത്തെയും കുറ്റപ്പെടുത്തിയിട്ടില്ല. തബ്ലീഗ് ജമാ അത്തിനെക്കുറിച്ച് മാത്രമാണ് പറഞ്ഞത്. അതില്‍ ഉറച്ചു നില്ക്കുക തന്നെ ചെയ്യുമെന്നും ബബിത വ്യക്തമാക്കി.
Post Your Comments