Latest NewsSaudi ArabiaNews

സൗദിയിൽ 762 പേർക്കു കൂടി കോവിഡ്; ആശങ്കയോടെ രാജ്യം

സൗദി: സൗദിയിൽ 762 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കനത്ത ആശങ്കയിലാണ് രാജ്യം. നാലു പേർ മരിച്ചു. കോവിഡ് പശ്ചാത്തലത്തിൽ റമസാനിലെ പ്രത്യേക പ്രാർഥനയായ തറാവീഹും പെരുന്നാൾ നമസ്കാരവും വീടുകളിൽ തന്നെ നിർവഹിക്കേണ്ടിവരുമെന്ന് സൗദി അറേബ്യ ഗ്രാൻഡ് മുഫ്തി അബ്ദുൽ അസീസ് അൽ അഷെയ്ഖ് പറഞ്ഞു. ഇതാദ്യമായാണ് ഒറ്റദിവസം ഇത്രയധികം പേർക്ക് രോഗബാധ.

കോവിഡ് നിരീക്ഷണത്തിന്റെ ഭാഗമായി മദീനയിലെ പ്രവാചകപ്പള്ളിയിൽ തെർമൽ സ്കാനർ സ്ഥാപിച്ചു. കോവിഡ് വ്യാപനം കുറയാതിരിക്കുകയും ആരാധനാലയം തുറക്കാതെ വരികയും ചെയ്താൽ ഖുതുബയില്ലാതെ പെരുന്നാൾ നമസ്കാരം വീടുകളിൽ നിർവഹിക്കാവുന്നതാണ്. റമാസൻ വ്രതം ഈ മാസം 24ന് തുടങ്ങുമെന്നാണ് സൂചന.

സൗദിയിൽ ഒരു മാസമായി വിദൂര വിദ്യാഭ്യാസ പഠനം തുടരുന്ന മുഴുവൻ സ്കൂൾ വിദ്യാർഥികൾക്കും സ്ഥാനക്കയറ്റം നൽകും. എന്നാൽ, സ്വകാര്യ, വിദേശ സ്‌കൂളുകളിലെ ട്യൂഷൻ ഫീസ് പ്രശ്‌നത്തിൽ ഇടപെടില്ലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. രോഗബാധിതർ 7142. മരണം 87. ചികിത്സയിലുള്ള 74 പേരുടെ നില ഗുരുതരം. സുഖപ്പെട്ടവർ 1049.

അതേസമയം കുവൈത്തിൽ രണ്ടു പേർ കൂടി മരിച്ചു. 64 ഇന്ത്യക്കാർ ഉൾപ്പെടെ 134 പേർക്കു കൂടി രോഗം. രോഗബാധിതർ 1395. ഇന്ത്യക്കാർ 924. സുഖപ്പെട്ടവർ 258. 32 പേർ ഗുരുതര നിലയിൽ. മരണം 5.

shortlink

Related Articles

Post Your Comments

Related Articles


Back to top button