ജനീവ: കോവിഡ്-19 വ്യാപനത്തെ തുടർന്ന് മറ്റ് രാജ്യങ്ങളെ സഹായിച്ച ഇന്ത്യക്ക് അഭിനന്ദനവുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. എല്ലാ രാജ്യങ്ങളും മറ്റ് രാജ്യങ്ങളെ സഹായിക്കാന്‍ സന്നദ്ധരാകണം. ഇങ്ങനെ മറ്റ് രാജ്യങ്ങളെ സഹായിക്കുന്നവര്‍ക്ക് സല്യൂട്ട് നല്‍കുന്നുവെന്നും ഇന്ത്യ മറ്റ് രാജ്യങ്ങള്‍ക്ക് സഹായം നല്‍കുന്നതിനെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫന്‍ ഡുജറിക്, പറഞ്ഞു.
Also read : കോവിഡിനു ശേഷം ലോകത്ത് വലിയ മാറ്റങ്ങള്‍ : ഇന്ത്യയുടെ മുന്നില്‍ ചൈന മുട്ടുകുത്തും
കോവിഡിനെ പ്രതിരോധിക്കാൻ ലേറിയയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വീന്, പാരസെറ്റാമോള്‍ തുടങ്ങിയ മരുന്നുകള്‍ അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റി അയച്ചിരുന്നു. ഇതിനെ പരാമര്‍ശിച്ചായിരുന്നു അദേഹത്തിന്റെ അഭിനന്ദനം.ഇപ്പോള്‍ 55 രാജ്യങ്ങളിലേക്ക് ഹൈഡ്രോക്സിക്ലോറോക്വീന് ഇന്ത്യ കയറ്റി അയക്കുന്നുണ്ട്. നേരത്തെ മരുന്നകള്‍ നല്കിയ ഇന്ത്യയെ അഫ്ഗാനിസ്ഥാന് അഭിനന്ദിച്ചിരുന്നു
Post Your Comments