Latest NewsNewsFootballSports

ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ കൊമ്പു കോര്‍ക്കാന്‍ തന്നെ ; രണ്ട് യുവസൂപ്പര്‍താരങ്ങള്‍ ടീമിലെത്തുന്നു

അടുത്ത സീസണ്‍ ഐ.എസ്.എല്ലിനായി തയ്യാറെടുക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് രണ്ട് ഇന്ത്യന്‍ താരങ്ങളെ കൂടി ടീമിലെത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മുന്നേറ്റതാരം വിക്രം പ്രതാപ് സിങ്ങിനേയും മധ്യനിരതാരം റിത്വിക് ദാസിനേയുമാണ് ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിരിക്കുന്നത്. അതേസമയം ഇന്ത്യന്‍ ആരോസിന്റെ താരമാണ് 18-കാരനായ വിക്രം.

ഐ ലീഗ് ക്ലബായ റിയല്‍ കശ്മീരിന്റെ മധ്യനിരതാരം 23-കാരനായ റിത്വിക്കിന്റെ കാര്യത്തില്‍ ധാരണായായിട്ടുണ്ട്. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്. ഈ ഐ-ലീഗ് സീസണില്‍ ആറ് ആദ്യ ഇലവന്‍ അവസരം അടക്കം 11 തവണയാണ് റിത്വിക്ക് ക്ലബ് ജേഴ്സിയണിഞ്ഞത്.

ഇന്ത്യന്‍ ആരോസിന്റെ 18-കാരനായ വിക്രം പ്രതാപ് സിംഗ് ഇരുവിങ്ങുകളിലും സെന്റര്‍ ഫോര്‍വേഡ് പൊസിഷനിലും കളിക്കുന്ന താരമാണ്. ഇതിനകം തന്നെ ഇന്ത്യന്‍ ഫുട്ബോളിന്റെ ഭാവിതാരമെന്ന വിശേഷണം സ്വന്തമാക്കിക്കഴിഞ്ഞ താരമാണ് വിക്രം.

shortlink

Post Your Comments


Back to top button